CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 45 Minutes 15 Seconds Ago
Breaking Now

ഒന്‍പത് മാസം പ്രായമായ ആണ്‍കുഞ്ഞിന് ഒരു ദിവസം 25 തവണ ഹൃദയാഘാതം; 17 ഓപ്പറേഷനുകള്‍ക്കൊടുവില്‍ ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയ കുഞ്ഞ് അത്ഭുതമാകുന്നു

19 മാസം പ്രായമായ കുഞ്ഞ് തീയോ ഫ്രൈയാണ് കഥയിലെ നായകന്‍.

ഹൃദയാഘാതം ഒരിക്കലോ, രണ്ട് തവണയോ ഉണ്ടാകുന്നതിനെക്കുറിച്ച് കേട്ടിരിക്കും. എന്നാല്‍ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന് ഒരു ദിവസം 25 ഹൃദയാഘാതങ്ങള്‍ നേരിട്ടെന്ന് കേട്ടാലോ! ആ കുഞ്ഞ് എങ്ങിനെ ജീവിച്ചിരിക്കാനാണെന്ന ചോദ്യം ഉയരും. പക്ഷെ ആ കുഞ്ഞ് പ്രതിബന്ധങ്ങള്‍ അതിജീവിച്ച് ജീവന്‍ നിലനിര്‍ത്തിയെന്നാണ് വാര്‍ത്ത. 

19 മാസം പ്രായമായ കുഞ്ഞ് തീയോ ഫ്രൈയാണ് കഥയിലെ നായകന്‍. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ ഹൃദയാഘാതങ്ങള്‍ നേരിട്ട ഇത്തരം ഒരു രോഗിയെ ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ ഇതാദ്യമായാണ് കണ്ടത്. 2017 മെയില്‍ പിറന്നുവീണ് എട്ടാം ദിവസം തീയോയുടെ ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. കിടന്നുറങ്ങിയ മകന്റെ നിറം നീലയാകുന്നത് ശ്രദ്ധിച്ചതോടെയാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുന്നത്. 

സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായെന്നും, അടിയന്തര ശസ്ത്രക്രിയ ഇല്ലാതെ രക്ഷിക്കാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചത്. നില മെച്ചപ്പെട്ട് നാലാം ദിവസം ഹൃദയം തുറന്ന് ശസ്ത്രിക്രിയ നടത്തി. ഹൃദയത്തില്‍ രണ്ട് തുളകളും, ഇന്ററപ്റ്റഡ് എയോര്‍ട്ടിക് ആര്‍ക്കും ഉള്ളതിനാല്‍ രക്തം ശരീരത്തിലേക്ക് പമ്പ് ചെയ്യാനുള്ള ശേഷി തീയോക്ക് ഇല്ലായിരുന്നു. 

സര്‍ജറിക്ക് ശേഷവും ആഘാതങ്ങള്‍ ഉണ്ടായി. 2018 ജനുവരി 31ാണ് ഒരൊറ്റ ദിവസത്തില്‍ 25 ഹൃദയാഘാതങ്ങള്‍ കുഞ്ഞ് തീയോ താണ്ടിയത്. ഇതോടെ വീണ്ടും ഓപ്പറേഷന്‍ തീയേറ്ററിലെത്തിയ തീയോയുടെ ഇടത് വെന്‍ട്രിക്കിളില്‍ സ്‌കാര്‍ ടിഷ്യൂ ഉള്ളതായി കണ്ടെത്തി. ഈ ഓപ്പറേഷനും പൂര്‍ത്തിയായതോടെയാണ് തിയോ അത്ഭുതകരമായി തിരിച്ചുവന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.