CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 37 Seconds Ago
Breaking Now

മൊതലാളീ ജംഗ ജഗജഗാ; കടലില്‍ വലയെറിഞ്ഞപ്പോള്‍ കിട്ടിയ വസ്തു എന്തെന്ന് അന്വേഷിച്ച മത്സ്യത്തൊഴിലാളിയോട് ട്വിറ്റര്‍ ലോകം പറഞ്ഞു അത് തിരിച്ചെറിയാന്‍; കാരണം ഇത്

ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഗതിയുടെ കിടപ്പ് പിടികിട്ടിയത്.

'മൊതലാളീ ജംഗ ജഗജഗാ' പഞ്ചാബില്‍ ഹൗസില്‍ രമണന്‍ ഇങ്ങനെ വിളിച്ച് പറയുമ്പോള്‍ ബോട്ട് മുതലാളിയായ ഗംഗാധരന്‍ ധരിക്കുന്നത് വമ്പന്‍ ചാകരയാണ് ലഭിച്ചതെന്നാണ്. പക്ഷെ ബോട്ടില്‍ ചെന്ന് നോക്കുമ്പോഴാണ് കിട്ടിയത് ഒരു പൊട്ടനെയാണെന്ന് തിരിച്ചറിയുന്നത്. മലയാളികളെ ഏറെ ചിരിപ്പിച്ച ആ ചിത്രത്തിന് സമാനമായ രീതിയിലാണ് ഡിവോണില്‍ നിന്നും മത്സ്യത്തൊഴിലാളിക്കും കടലില്‍ നിന്നും ഒരു വസ്തു വലവീശി കിട്ടിയത്. ഇത് എന്താണ് സംഭവമെന്ന് അറിയാത്തതിനാല്‍ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഗതിയുടെ കിടപ്പ് പിടികിട്ടിയത്. 

ഈ മത്സ്യത്തൊഴിലാളി കടലില്‍ നിന്നും വലവീശിപ്പിടിച്ചത് ഒരുഗ്രന്‍ ബോംബായിരുന്നു. തനിക്ക് ലഭിച്ച ചാകര എന്താണെന്ന് ട്വിറ്ററിലെ ചിലര്‍ പറയുമ്പോഴാണ് തിരിച്ചറിയുന്നതെന്ന് മത്സ്യത്തൊഴിലാളി പറയുന്നു. ഒരു ടണ്‍ ഭാരമുള്ള ബോംബാണ് ഇദ്ദേഹത്തിന് ലഭിച്ചത്. 

ഡിവോണിലെ ടോര്‍ബെയ്ക്ക് സമീപമുള്ള ബ്രക്‌സ്ഹാമില്‍ നിന്നാണ് സ്‌ഫോടക വസ്തു കണ്ടെടുത്തതെന്നാണ് കരുതുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ട പാരച്യൂട്ട് മൈനുകളില്‍ ഒന്നാണിതെന്ന് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 

എന്തായാലും സംഗതി ബോട്ടില്‍ വെച്ച് സമയം കളയാതെ വെള്ളത്തിലേക്ക് തിരിച്ചെറിയാന്‍ ബുദ്ധിയുള്ളവര്‍ ഉപദേശിച്ചു. ഈ ബോംബിന് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.