CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 43 Seconds Ago
Breaking Now

കഥാപാത്രം മികച്ചതാണെങ്കില്‍ ഗ്ലാമര്‍ ഉണ്ടെങ്കിലും തീര്‍ച്ചയായും ചെയ്യും ; അത്കരിയറിനെ ബാധിക്കുമെന്ന് കരുതുന്നില്ല ; ഐശ്വര്യ രാജേഷ്

സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷത്തിലൂടെ മലയാള സിനിമ ലോകത്തിന് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ  പിന്നീട് നിവിന്‍ പോളി ചിത്രം സഖാവിലും മലയാളികള്‍ ഐശ്വര്യയെ കണ്ടു. തമിഴില്‍ ചെക്കച്ചെവന്ത വാനം, വട ചെന്നൈ, കനാ എന്നീ ചിത്രങ്ങളിലൂടെ തുടര്‍ച്ചയായി വിജയങ്ങള്‍ നേടി തിളങ്ങി നില്‍ക്കുകയാണ് ഐശ്വര്യ. കഥാപാത്രം മികച്ചതാണെങ്കില്‍ ഗ്ലാമര്‍ ഉണ്ടെങ്കിലും തീര്‍ച്ചയായും ചെയ്യുമെന്നാണ് ഐശ്വര്യ പറയുന്നത്.

'ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് ചേരുന്ന റോള്‍ അതില്‍ ഗ്ലാമര്‍ ഉണ്ടെങ്കിലും ഞാന്‍ ചെയ്യും. പക്ഷേ എനിക്ക് യോജിച്ചതല്ലെങ്കില്‍ ഞാന്‍ ചെയ്യില്ല. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്താലേ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റൂ എന്ന തോന്നലില്ല. ഞാന്‍ ഇപ്പോള്‍ തെലുങ്കിലും ഹിന്ദിയിലും സിനിമ ചെയ്യുന്നുണ്ട്. അതൊന്നും ഗ്ലാമര്‍ വേഷങ്ങളല്ല, എല്ലാം ശക്തമായ റോളുകളാണ്. കഥാപാത്രം മികച്ചതാണെങ്കില്‍ ഗ്ലാമര്‍ ഉണ്ടെങ്കിലും ഞാന്‍ തീര്‍ച്ചയായും ചെയ്യും. അങ്ങനെ ചെയ്യുന്നത് എന്റെ കരിയറിനെ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.' ഐശ്വര്യ പറഞ്ഞു.

ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളില്‍ പൂര്‍ണ സംതൃപ്തയാണെന്നും ഐശ്വര്യ പറഞ്ഞു. അമ്മ വേഷമാണെങ്കിലും സ്‌കൂള്‍ കുട്ടിയുടേതാണെങ്കിലും ഞാന്‍ റെഡി. കാക്കമുട്ടൈയില്‍ രണ്ടു കുട്ടികളുടെ അമ്മയായിരുന്നു. കനായില്‍ 15 വയസ്സു മുതല്‍ 25 വയസ്സുവരെയുള്ള കഥാപാത്രമാണ്. ഇതൊന്നും എന്നെ ബാധിക്കുന്നതേയില്ല. കഥാപാത്രമാണ് പ്രധാനം. ഐശ്വര്യ പറഞ്ഞു.

ഐശ്വര്യ രാജേഷ് നായികയായ അവസാനം റിലീസ് ചെയ്ത 'കാനാ' ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ക്രിക്കറ്ററുടെ കഥപറഞ്ഞ ചിത്രമാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഒരുപാട് സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും വനിതാ ക്രിക്കറ്ററുടെ കഥ പറയുന്നത് ഇതാദ്യമായിട്ടാണ്. തമിഴ് നാട്ടില്‍ നാട്ടില്‍ മികച്ച വിജയം നേടിയ ചിത്രത്തിന് കേരളത്തിലും മോശമില്ലാത്ത സ്വീകരണം ലഭിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.