CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 36 Seconds Ago
Breaking Now

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ക്കെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പോലീസ്

വാഹനപകടത്തെ തുടര്‍ന്ന് മരണപ്പെട്ട ബാലഭാസ്‌ക്കറിന്റെ വാഹനം ഓടിച്ച അര്‍ജുനെതിരെ രണ്ട് ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ്. എടിഎമ്മില്‍ നിന്ന് പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിനാണ് ഒറ്റപ്പാലം ചെറുതുരുത്തി സ്റ്റേഷനുകളിലാണ് അര്‍ജുനെതിരെ കേസുകള്‍ ഉള്ളത്. ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുമായി അരോപണ വിധേയനായ പാലക്കാടുള്ള ആയൂര്‍വേദ ഡോക്ടറുടെ ബന്ധുവാണ് അര്‍ജുന്‍.നേരത്തെ അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌ക്കര്‍ ആണെന്ന് അര്‍ജുനും അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയിരുന്നു.

അതേസമയം ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ബാലഭാസ്‌കര്‍ നല്‍കിയ എട്ടുലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കിയെന്ന് ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ രേഖകള്‍ ഹാജരാക്കിയെന്നും പൊലീസ് പറഞ്ഞു.

നേരത്തെ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് പിതാവ് സികെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. 

അപകടത്തെ തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.