CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 3 Seconds Ago
Breaking Now

റെഡ്ഡിംഗില്‍ കഴിഞ്ഞ വര്‍ഷം അപകടത്തില്‍ മരിച്ച മലയാളി കാര്‍ ഓടിച്ചത് അമിത വേഗത്തില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ; 88 കാരന്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം രാജീവ് മാത്യുവിന് തന്നെയെന്ന് അന്വേഷണ സംഘം ; കാറോടിച്ചത് കോണ്‍ഫറന്‍സ് കോളില്‍ സംസാരിക്കവേ

രാജീവും എതിര്‍ദിശയില്‍ വാഹനം ഓടിച്ച വൃദ്ധനും കൊല്ലപ്പെട്ടതിനാല്‍ കൂടുതല്‍ നടപടിയുണ്ടാകില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22 ന് റെഡ്ഡിംഗില്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി രാജീവ് മാത്യു അമിത വേഗത്തിലായിരുന്നു കാര്‍ ഓടിച്ചതെന്ന് കണ്ടെത്തി പോലീസ്. മരണം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചപ്പോഴാണ് നിഗമനത്തിലെത്തിയത്. 60 മൈല്‍ സ്പീഡില്‍ യാത്ര ചെയ്യേണ്ട റോഡില്‍ 78 മൈല്‍ സ്പീഡിലായിരുന്നു വാഹനമെന്നും കോണ്‍ഫറന്‍സ് കോളിലൂടെ ഓഫീസിലെ മീറ്റിംഗില്‍ പങ്കെടുത്താണ് ഓടിച്ചതെന്നും നിഗമനത്തില്‍ എത്തിയത്. രാജീവും എതിര്‍ദിശയില്‍ വാഹനം ഓടിച്ച വൃദ്ധനും കൊല്ലപ്പെട്ടതിനാല്‍ കൂടുതല്‍ നടപടിയുണ്ടാകില്ല.

ജോലിക്കെത്താന്‍ വൈകിയതിനാല്‍ ദിവസവും ചെയ്യുന്ന കോണ്‍ഫറന്‍സ് കോള്‍ വണ്ടിയോടിച്ചുകൊണ്ട് നടത്തിയതിനാലാണ് 36 കാരനായ ഈ ഐടി എഞ്ചിനീയര്‍ അപകടത്തില്‍പ്പെട്ടതെ്‌നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. രാജീവ് ഓടിച്ചിരുന്ന ടയോട്ട ഔറിസ് എതിരെ വന്ന കാറില്‍ ഇടിക്കുകയും അത് ഓടിച്ചിരുന്ന 86 കാരനും മുന്‍ ലോറി ഡ്രൈവറുമായിരുന്ന ഡേവിഡ് വോതേര്‍സ്പൂണും കൊല്ലപ്പെടുകയായിരുന്നു. രാജീവ് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ ഡേവിഡ് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍വച്ചായിരുന്നു മരിച്ചത്.

ജോലിയ്ക്ക് വൈകിയതിനാല്‍ പതിവു നടത്തുന്ന കോണ്‍ഫറന്‍സ് കോള്‍ കാറോടിക്കുമ്പോള്‍ നടത്താന്‍ രാജീവ് തീരുമാനിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് സംയുക്ത അന്വേഷണത്തിന്റെ ഭാഗമായി കോറോണറുടെ മുന്നില്‍ ബോധിക്കപ്പെട്ടിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് ഷെയറിലൂടെ ഡെഡിംഗ്ടണിലെ ബാന്‍ബുറിയിലേക്കായിരുന്നു അപകടം നടക്കുമ്പോള്‍ എ 4260ലൂടെ വണ്ടിയോടിച്ചിരുന്നത്. വൃദ്ധന്റെ കാറില്‍ ശക്തമായി കാര്‍ ഇടിച്ച് വാഹനം കാര്‍ സമീപത്തെ കൃഷിയിടത്തിലേക്ക് തെറിച്ചു പോയിരുന്നു. അപകടം നടക്കുമ്പോള്‍ മാത്യു ഫോണ്‍ കൈയ്യില്‍ പിടിച്ചിട്ടാണോയെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. അമിത വേഗതയില്‍ സഞ്ചരിച്ചതിനാലാണ് കൂട്ടിയിടിയുണ്ടായതെന്ന് പോലീസ് സ്ഥിരീകരിക്കാന്‍ സാധിച്ചു. അപകടം നടക്കുമ്പോള്‍ രാജീവ് മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. രാജീവിന്റെ ഭാര്യയും കുട്ടിയും ആദ്യം യുകെയില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നുവെങ്കിലും ഭാര്യയ്ക്ക് നാട്ടില്‍ ജോലി ലഭിച്ചതിന്റെ തുടര്‍ന്ന് ഇവര്‍ നാട്ടിലേക്ക് വരുകയായിരുന്നു.

രാജീവിന്റെ ഭാര്യയും കുഞ്ഞും അച്ഛനുമൊപ്പം ഗുജറാത്തിലെ ബറൂച്ചിലാണ് കഴിയുന്നത്. രാജീവിന്റെ മൃതദേഹം അവിടേക്ക് കൊണ്ടുപോയാണ് സംസ്‌കരിച്ചത് .




കൂടുതല്‍വാര്‍ത്തകള്‍.