CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 23 Seconds Ago
Breaking Now

സണ്ണി ലിയോണ്‍ കേരളത്തിലെത്തി ; മമ്മൂട്ടിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍

ബോളിവുഡ് സൂപ്പര്‍താരം സണ്ണി ലിയോണ്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കൊച്ചിയില്‍ എത്തി. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. ചിത്രീകരണത്തിനായി താരം ഇന്നലെ രാത്രിയില്‍ കൊച്ചിയിലെത്തി. വലിയ സ്വീകരണത്തോടെയാണ് സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും എതിരേറ്റത്.

ചിത്രത്തിലെ ഒരു ഗാനരംഗത്തിലടക്കം സണ്ണി ലിയോണ്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് നേരിട്ടെത്തി സണ്ണി ലിയോണിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കെത്തുന്ന വിഡിയോ സോഷ്യല്‍ ലോകത്ത് ഇതിനോടകം വൈറലായിരിക്കുകയാണ്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. മലയാളം, തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍.




കൂടുതല്‍വാര്‍ത്തകള്‍.