CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 31 Minutes 40 Seconds Ago
Breaking Now

വിമര്‍ശകരെ കളിയാക്കി ചിമ്പു ; സിനിമാ റിലീസ് ദിവസം പായ്ക്കറ്റിലല്ല അണ്ടാവില്‍ പാല്‍ കട്ടൗട്ടിലൂടെ ഒഴുക്കണമെന്ന് ചിമ്പു

തന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിനത്തില്‍ പാലഭിഷേകവും കട്ടൗട്ടുകളും വേണ്ട, പകരം ആ തുകയ്ക്ക് മാതാപിതാക്കള്‍ക്ക് വസ്ത്രം വാങ്ങി നല്‍കണമെന്ന് പറഞ്ഞിട്ട വീഡിയോയ്ക്ക് നിരവധി ട്രോളുകളാണ് ചിമ്പുവിന് നേരെ ഉയര്‍ന്നത്. പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെന്നായിരുന്നു വിമര്‍ശനം. ഇപ്പോളിതാ അതിനെതിരെ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ചിമ്പു. 

'എന്റെ പഴയ വീഡിയോയെ നിരവധിപ്പേര്‍ വിമര്‍ശിച്ചത് ശ്രദ്ധിച്ചു. എനിക്ക് ആരാധകരില്ലാത്തതുകൊണ്ടാണ് പുതിയ സെന്റിമെന്റ്‌സുമായി ഇറങ്ങിയിരിക്കുകയാണ് എന്നാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ പറയുന്നു, ' വന്താ റാജാവാ താന്‍ വരുവേന്‍' എന്ന എന്റെ ചിത്രത്തിന് ഇതുവരെ വയ്ക്കാത്ത അത്ര കട്ടൗട്ട്, ബാനര്‍, ഫ്‌ളക്‌സ് തുടങ്ങിയവ വയ്ക്കണം. പാക്കറ്റില്‍ അല്ല, അണ്ടാവ് നിറയെ പാല്‍ കട്ടൗട്ടില്‍ ഒഴിക്കണം. വേറെ ലെവല്‍ ആഘോഷമായിരിക്കണം.' ചിമ്പു വീഡിയോയില്‍ പറഞ്ഞു.

തമിഴിലെ മുന്‍നിര സംവിധായകനായ സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിമ്പു ചിത്രമാണ് വന്താ റാജാവാ താന്‍ വരുവേന്‍ .വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മേഘ ആകാശ്,കാതറിന്‍ ട്രീസ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.