CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 7 Minutes 54 Seconds Ago
Breaking Now

തൊടാന്‍ ശ്രമിച്ച ആരാധകന് കൈയ്യില്‍ ചുംബനം നല്‍കി വിജയ് സേതുപതി

തമിഴ് സിനിമയുടെയും തമിഴ് മക്കളുടെയും സെല്‍വനാണ് വിജയ് സേതുപതി. താരജാഡയില്ലാതെ ആളുകളോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന വിജയ് സേതുപതിക്ക് തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ആരാധകരേറയാണ്. സിനിമാ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയ വിജയ് സേതുപതി അതുനേരിട്ട് അനുഭവിച്ചറിയുകയും ചെയ്തു.

ആലുപ്പുഴയില്‍ വിജയ് ഉണ്ടെന്നറിഞ്ഞ് നിരവധി ആരാധകരാണ് ഷൂട്ടിംഗ് പരിസരത്ത് വന്നുകൂടിയത്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ പുറത്തിറങ്ങി കൂടി നിന്ന ആരാധകരെ കാണുകളും കൈ കൊടുക്കുകയും ചെയ്ത വിജയ് ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, ഇപ്പോള്‍ ഷൂട്ടിലാണെന്നും ഇതു കഴിഞ്ഞിട്ട് ആവാമെന്നും പറഞ്ഞു. തിരക്കിനിടയില്‍ തന്നെ തൊടാന്‍ കൈനീട്ടിയ ആരാധകന്റെ കയ്യില്‍ ചുംബിച്ചാണ് വിജയ് സ്‌നേഹമറിയിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.