CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 53 Seconds Ago
Breaking Now

ഫഹദിന്റെ നായികയായി സായി പല്ലവി

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായി പല്ലവി. തുടര്‍ച്ചയായുളള വിജയ ചിത്രങ്ങളിലൂടെ തന്റെ താരമൂല്യം ഉയര്‍ത്താനും സായി പല്ലവിക്ക് കുറഞ്ഞ കാലയളവിനുള്ളില്‍ സാധിച്ചു. 'കലി'യാണ് സായിയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. ഇപ്പോള്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സായി പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈമയൗ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം പി.എഫ് മാത്യൂസ് തിരക്കഥയെഴുതുന്ന ചിത്രമാണിത്. ചിത്രത്തിന് ഇതു വരെയും പേരിട്ടിട്ടില്ല. റൊമാന്റിക്ക് ത്രില്ലറായ ചിത്രത്തില്‍ സായി പല്ലവിയും ഫഹദ് ഫാസിലും ത്രില്ലിംഗ് ആക്ഷന്‍ രംഗത്തില്‍ എത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.