CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 58 Minutes 28 Seconds Ago
Breaking Now

ഈ ശിക്ഷ ധാരാളം; ഹര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവരുടെ വിലക്ക് അടിയന്തരമായി നീക്കി സിഒഎ

സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഓംബുഡ്‌സ്മാന്‍ അന്വേഷണം നടത്തും. ഫെബ്രുവരി 5നാണ് വിഷയം സുപ്രീംകോടതി പരിഗണിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അടിയന്തരമായി നീക്കി. ഒരു ടിവി ഷോയ്ക്കിടെ സ്ത്രീകളെ അപമാനിക്കുന്ന സെക്‌സിസ്റ്റ് പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലുണ്ടായ ടീമില്‍ നിന്നും ഇവരെ തിരിച്ചയച്ചത്. വിലക്ക് നീക്കിയതോടെ 25കാരനായ പാണ്ഡ്യ അടുത്ത വിമാനത്തില്‍ ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ള ടീമിനൊപ്പം ചേരും. രാഹുല്‍ ആഭ്യന്തര ക്രിക്കറ്റിലോ, ഇന്ത്യ എ ടീമിനൊപ്പമോ ചേരുമെന്നും ബിസിസിഐ ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. 

'അമിക്കസ് ക്യൂറി പിഎസ് നരസിംഹയുടെ അറിവോടെയാണ് ഈ തീരുമാനം. ജനുവരി പതിനൊന്നിന് പ്രഖ്യാപിച്ച വിലക്കാണ് അടിയന്തരമായി നീക്കുന്നത്. ബിസിസിഐ ഓംബുഡ്‌സ്മാന്‍ തുടര്‍ നടപടികള്‍ പരിശോധിക്കും', സിഒഎ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. 

സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഓംബുഡ്‌സ്മാന്‍ അന്വേഷണം നടത്തും. ഫെബ്രുവരി 5നാണ് വിഷയം സുപ്രീംകോടതി പരിഗണിക്കുന്നത്. കര്‍ണ്ണാടക രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയാല്‍ രാഹുല്‍ ടീമിനൊപ്പം കളിക്കാന്‍ എത്തും. കോഫി വിത്ത് കരണിലാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തി കുടുങ്ങിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.