CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 5 Minutes 47 Seconds Ago
Breaking Now

ബിഗ് ബോസ് ഗുണകരമാകുമോ ? ശ്രീശാന്തിനും വേണം നീതി ; വിലക്ക് പിന്‍വലിക്കണമന്നാവശ്യപ്പെട്ട് ആരാധകര്‍

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന ആവശ്യം ശക്തം. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയുടെയും കെ.എല്‍ രാഹുലിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ശ്രീശാന്തിന് പിന്തുണയുമായി ആരാധകര്‍ രംഗത്ത് വന്നത്. വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് 2013 ലാണ് ബിസിസിഐ ശ്രീശാന്തിനെ വിലക്കിയത്. വാതുവെപ്പ് കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്ത് അടക്കമുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയിരുന്നു. പക്ഷേ വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല.

ബിഗ് ബോസില്‍ മത്സരിക്കുന്ന സമയത്ത് ജയില്‍ ജീവിതം ശ്രീശാന്ത് തുറന്ന് പറഞ്ഞിരുന്നു. ഇതോടെ താരത്തിനുള്ള ആരാധകരുടെ എണ്ണം വര്‍ധിച്ചു. തുടര്‍ന്നാണ് 'ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്' ഹാഷ്ടാഗ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ ബിസിസിഐ തന്റെ ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തില്‍ ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.