CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 28 Minutes 4 Seconds Ago
Breaking Now

ധനുഷ് ചിത്രത്തില്‍ നായിക മഞ്ജുവാര്യര്‍ ; അസുരന്‍ ഫസ്റ്റ് ലുക്ക് പുറത്ത്

വെട്രിമാരന്‍ ധനുഷ് ഹിറ്റ് കോമ്പോ ഒന്നിക്കുന്ന അസുരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. പൊല്ലാതവന്‍, ആടുകളം, വടചെന്നൈ, എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍. വി ക്രീയേഷന്റെ ബാനറില്‍ കലൈപുലി എസ് തനു നിര്‍മ്മിക്കുന്ന ചിത്രം പ്രതികാരത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ധനുഷിന് നായികയായി എത്തുന്നത് മഞ്ജു വാര്യറാണ്. 24 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണ് അസുരന്‍.




കൂടുതല്‍വാര്‍ത്തകള്‍.