CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 53 Minutes 12 Seconds Ago
Breaking Now

ട്രോള്‍ ചെയ്യുന്നത് ഒരു കലയാണ് ; പൃഥ്വിരാജ്

ട്രോളുകള്‍ താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്ന് പൃഥ്വി.'സോഷ്യല്‍ മീഡിയയിലെ എന്റെ ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിക്കുന്നത് കാണാറുണ്ട്. ചിലതൊക്കെ വളരെ രസകരമാണ്. ചിലതൊക്കെ വായിച്ച് ഞാന്‍ മനസ്സറിഞ്ഞ് ചിരിക്കാറുമുണ്ട്. ലൂസിഫര്‍ പായ്ക്ക് അപ്പ് ആയി എന്ന എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ തര്‍ജ്ജമ വായിച്ച് കുറേ നേരം ചിരിച്ചു. നിങ്ങളതു നിര്‍ത്തിയാല്‍ പുതിയ പുതിയ ഇംഗ്ലിഷ് വാക്കുകള്‍ പഠിച്ചിട്ട് ഞാന്‍ എഴുതും. കാരണം ഞാനത് എന്‍ജോയ് ചെയ്യുന്നുണ്ട്. ട്രോള്‍ ചെയ്യുക ഒരു കലയാണ്. അതൊരു വലിയ കഴിവാണ്. ഞാനതിനെ അഭിനന്ദിക്കുന്നു. ചിലപ്പോള്‍ ചിലതൊക്കെ മോശമാകാറുമുണ്ട്.' പൃഥ്വി പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ അവസാനഘട്ടത്തിലാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക.




കൂടുതല്‍വാര്‍ത്തകള്‍.