CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 28 Minutes 1 Seconds Ago
Breaking Now

മരക്കാര്‍ സെറ്റില്‍ പത്മഭൂഷന്‍ കിട്ടിയ സന്തോഷം ആഘോഷിച്ച് മോഹന്‍ലാല്‍

വമ്പന്‍ താരനിര അണിനിരക്കുന്ന പ്രിയദര്‍ശന്‍  മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍. ഹൈദരാബാദിലെ മരക്കാറിന്റെ സെറ്റില്‍ രണ്ട് ആഘോഷങ്ങളാണ് നടന്നത്. നടന്‍ പ്രഭുവിന്റെ വിവാഹ വാര്‍ഷികവും, മോഹന്‍ലാലിന്റെ പത്മഭൂഷന്‍ ലബ്ധിയും ലൊക്കേഷനില്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, പ്രഭുവും ഭാര്യയും, നടന്‍ അര്‍ജുന്‍, കീര്‍ത്തി സുരേഷ്, ആന്റണി പെരുമ്പാവൂര്‍, സിദ്ദിഖ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരടങ്ങുന്ന വീഡിയോ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു 

ആശിര്‍വാദ് സിനിമാസിന്റെ വാര്‍ഷികവും ഇതോടൊപ്പം ആഘോഷിച്ചു. മോഹന്‍ലാല്‍  ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടിലെ നിര്‍മ്മാണ കമ്പനിയാണ് ആശീര്‍വാദ് സിനിമാസ്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ മരക്കാര്‍  അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ 

 




കൂടുതല്‍വാര്‍ത്തകള്‍.