CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 28 Seconds Ago
Breaking Now

ആക്രമിക്കപ്പെട്ട നടി അമ്മയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സാഹചര്യം ഒരുക്കണം ; കുഞ്ചാക്കോ ബോബന്‍

അക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. അവര്‍ 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച് 'അമ്മ' അംഗങ്ങള്‍ക്കു വ്യക്തമായ ധാരണയില്ലാത്തതിനാലാണു സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുക്കാന്‍ കഴിയാതെപോയതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ട്. നടി അക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥയെക്കുറിച്ച് 'അമ്മ'യില്‍ ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഇക്കാര്യത്തില്‍ കോടതിവിധി വന്നാല്‍ സംഘടനയ്ക്കു വ്യക്തമായ നിലപാടെടുക്കാന്‍ കഴിയും.

ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം. എന്നാല്‍ എന്തു ചെയ്യണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.