CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 1 Minutes 8 Seconds Ago
Breaking Now

'കട്ടന്‍കാപ്പിയും കവിതയും ' കൂട്ടായ്മയുടെ ജെയിംസ് ബോണ്ട് ഉണ്ടയ് ഉണ്ടയ് ഏഴ് തുടക്കം മുതല്‍ കഥ ഇതുവരെ ...!

മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു .കെ യുടെ  ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മുതല്‍ 

'കട്ടന്‍കാപ്പിയും കവിതയും ' കൂട്ടായ്മ വിശ്വ സാഹിത്യത്തിലേക്ക് കൂടി കടക്കുകയാണ്. കഥാകാരന്‍ 

മണ്ണടിഞ്ഞു പോയിട്ടും കാലത്തെ അതിജീവിക്കുന്ന അനേകം കഥാപാത്രങ്ങള്‍ ലോക സാഹിത്യത്തില്‍ 

എന്നുമെന്നും തലമുറകളായി ജീവിച്ച് പോരുന്നുണ്ട് . അത്തരം ഒരു കഥപാത്രത്തേയും എഴുത്തുകാരനേയും 

വിശദമായി പരിചയപ്പെടുവാന്‍ ഈ വരുന്ന ശനിയാഴ്ച്ച ഫെബ്രുവരി  2 ന് ലണ്ടനിലെ മനര്‍പാര്‍ക്കിലുള്ള 

കേരള ഹൌസില്‍  വേദിയൊരുക്കിയിരിക്കുകയാണ് 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ .

അതെ ചാരന്മാരുടെ തലതൊട്ടപ്പനായ ബിലാത്തിക്കാര്‍,  'നോട്ട് നോട്ട്  സെവനെ'ന്ന് 

അഥവാ ' ഡബ്ലോസെവന്‍' എന്ന് , ഓമനപ്പേരിട്ട് വിളിക്കുന്ന ബ്രിട്ടീഷ് ചാര സംഘടനയായ 

എം.16 നിലെ ഏജന്റ് , നമ്പര്‍ , 'സീറോ സീറോ സെവന്‍' ആയ സാക്ഷാല്‍ 'ജെയിംസ് ബോണ്ട്' ...!

1950 കളിലെ ബെസ്റ്റ് സെല്ലറായിരുന്ന , 'ബ്രിട്ടീഷ് നേവല്‍ ഇന്റലിജന്‍സ് ഓഫീസ'റായിരുന്ന 'ഇയാന്‍ 

ഫ്‌ലെമിങ്ങിന്റെ ( Ian Fleming ) ക്രൈം നോവലിലെ നായക കഥാപാത്രം , 1962  ല്‍ സിനിമയിലൂടെ രംഗത്ത് 

വന്നപ്പോള്‍ , അന്ന് വരെ ഏതൊരു സിനിമക്കും കിട്ടാത്ത വരവേല്‍പ്പായിരുന്നു യൂറോപ്പിലും , പിന്നീട് അമേരിക്കയിലും 

ആ ബോണ്ട് ചലചിത്രത്തിന് കൈവന്നത്...!  

പിന്നീട് പലതരം സാങ്കേതിക പ്രതിഭാസങ്ങളും അണിനിരത്തി 

റഷ്യാ വിത് ലൌവ്' (1963) , 'ഗോള്‍ഡ് ഫിന്‍ഗര്‍' (1964) , 'തണ്ടര്‍ 

ബോള്‍' (1965) തുടങ്ങിയ പടങ്ങള്‍ ഇറങ്ങിയപ്പോഴേക്കും ജെയിംസ് ബോണ്ട് 

ഫിലീമുകള്‍ക്ക് ഉലകം മുഴുവന്‍ ആരാധകരായി കഴിഞ്ഞിരുന്നൂ...!

ഇതിനിടയില്‍ ഇയാന്‍ ഫ്‌ലെമിങ്ങിന്റെ കഥകള്‍ മിക്കതും 

ലോകത്തിലെ പല ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടു. 

1964 ലെ അദ്ദേഹത്തിന്റെ മരണശേഷം , 'ഫ്‌ലെമിങ്ങ് പബ്ലിക്കേഷന്‍സ് '

ആയിടെ തന്നെ 'ജോണ്‍ ഗാര്‍ഡനെറെ (John Gardner )' ഫ്‌ലെമിങ്ങിന്റെ പിന്‍ 

എഴുത്തുകാരനാക്കി മാറ്റി , പിന്നീട് 'ക്രിസ്റ്റോഫര്‍ വുഡ് (Christopher Wood )' , 'റെയ്മണ്ട് 

ബെന്‍സണ്‍ (Raymod Benson )' , 'ജെഫെറി ഡേയ്‌വര്‍  (Jeffery Deaver )' എന്നീ പ്രശസ്തരായ 

എഴുത്തുകാര്‍ കാലം തോറും ജെയിംസ്‌ബോണ്ട് കഥകളുടെ ഉപജ്ഞാതക്കളായി മാറികൊണ്ടിരുന്നു ...

ഏതാണ്ട് ഒരുവിധം മലയാളികള്‍ക്കിടയില്‍ പോലും സുപരിചിതനായ .ബ്രിട്ടന്റെ രഹസ്യാന്വേഷണ 

വിഭാഗമായ M I6 ലെ അന്വേഷണ ഉദ്യോഗസ്ഥനായ , ചാരനായ  ജെയിംസ് ബോണ്ട് ചുരുളഴിക്കുന്ന അന്തര്‍ദേശീയ 

ഗൂഢാലോചനകളും, കുറ്റകൃത്യങ്ങളും ഇപ്പോഴും മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട പ്രമേയം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് 

ഈ ജനപ്രിയ സിനിമകള്‍ക്കു പിന്നിലെ എഴുത്തുകാരനിലേക്കു  പോകാന്‍ 'കട്ടന്‍കാപ്പിയും കവിതയും' തീരുമാനിച്ചത്. ബ്രിട്ടന്റെ നാവിക 

സേനാ ഉദ്യോഗസ്ഥനായിരുന്ന ഇയാന്‍ ഫ്‌ളെമിങ്ങിന്റെ കഥാപാത്രം നോവലില്‍ നിന്നും സിനിമയിലേക്ക് പറന്നിറങ്ങിയപ്പോള്‍ പാത്ര സൃഷ്ടിയില്‍ 

ഉണ്ടായ രസകമായ വ്യയതിയാനങ്ങള്‍, ബ്രാന്‍ഡിംഗ് (branding) പ്രത്യേകതകള്‍, ഫ്‌ലെമിങ്ങിന്റെ രചനാശൈലി, പാത്ര സൃഷ്ടി,  തുടങ്ങിയവ ദൃശ്യ മാധ്യമത്തിന്റെ 

സഹായത്തോടെ അദ്ധ്യാപകനായ സുരേഷ് രവീന്ദ്രന്‍ അവതരിപ്പിക്കുന്നു. 

അവതരണം പ്രധാനമായും ഇംഗ്‌ളീഷിലായിരിക്കും. ചര്‍ച്ചകള്‍ മലയാളത്തിലും ആവാം.  

ജെയിംസ് ബോണ്ട് ഉണ്ടയ് ഉണ്ടയ്  ഏഴ്   തുടക്കം മുതല്‍ കഥ ഇതുവരെ അറിയുവാന്‍ ഏവര്‍ക്കും സ്വാഗതം ...

Date: Saturday 2 February  2019. Time: 6  8 pm.  Venue: Kerala house, 671 Romford Road, Manor Park, London E12 5AD. 

Free parking is available on the following roads on Saturday: Durham Road, Albany Road, Wentworth Road & Clarance Road. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.