CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 2 Seconds Ago
Breaking Now

മധുര രാജയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു ; നിര്‍ഭാഗ്യവശാല്‍ തന്നെ ക്ഷണിച്ചില്ല ; പൃഥ്വിരാജ്

മമ്മൂട്ടിയും പൃഥ്വിരാജും സഹോദരന്മാരായെത്തിയ ചിത്രമായിരുന്നു 2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജ. എട്ട് വര്‍ഷത്തിനിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം മധുരരാജ ഒരുങ്ങുമ്പോള്‍ പക്ഷേ ചിത്രത്തില്‍ പൃഥ്വിയില്ല. ഇപ്പോളിതാ മധുരരാജയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും നിര്‍ഭാഗ്യവശാല്‍ തന്നെ അതിന്റെ ഭാഗമാകാന്‍ ക്ഷണിച്ചില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. 

ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയാണ് പോക്കിരി രാജ. മധുര രാജയിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചിട്ടില്ല.'പൃഥ്വി പറഞ്ഞു. 

സൂപ്പര്‍ ഹിറ്റായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുരരാജ'. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സണ്ണി ലിയോണെത്തുന്നത് വലിയ വാര്‍ത്തയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.