CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 27 Minutes 39 Seconds Ago
Breaking Now

അജിത്തിന്റെ വിശ്വാസം മൂന്നാഴ്ച പിന്നിട്ടപ്പോള്‍ കളക്ഷന്‍ 180 കോടി

അജിത് നായകനായി എത്തിയ വിശ്വാസം തിയറ്ററില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. വേള്‍ഡ് വൈഡ് മാര്‍ക്കറ്റില്‍ ചിത്രം മൂന്നാഴ്ച കൊണ്ട് 180 കോടി രൂപ കളക്ട് ചെയ്തു കഴിഞ്ഞെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ജനുവരി 10 ന് രജനികാന്തിന്റെ പേട്ടയ്‌ക്കൊപ്പമാണ് വിശ്വാസം തിയറ്ററിലെത്തിയത്. ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് വിശ്വാസത്തിന്റെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. മൂന്നാഴ്ച പിന്നിടുമ്പോള്‍ തല അജിത്തിന്റെ വിശ്വാസം വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസില്‍ നിന്നും 180 കോടിയിലേറെ നേടിയിരിക്കുന്നത്, രമേഷ് ബാല വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.