CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 12 Minutes 53 Seconds Ago
Breaking Now

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി

ഇന്നലെ രാവിലെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ശ്രീനിവാസന്‍ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്രീനിവാസന്റെ രക്തചംക്രമണം സാധാരണനിലയില്‍ ആയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ശ്രീനിവാസന് ഹൃദയസ്തംഭനമാണുണ്ടായതെന്ന് ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വെളിപ്പെടുത്തിയിരുന്നു. ശ്രീനിവാസനെ പ്രവേശിപ്പിച്ച എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടത്. ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ ഇന്നലെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീനിവാസന് പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ട്. കൊച്ചി ലാല്‍ മീഡിയയില്‍ ഡബ്ബിങ്ങിന് എത്തിയപ്പോഴാണ് ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. 

 




കൂടുതല്‍വാര്‍ത്തകള്‍.