CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 33 Minutes 28 Seconds Ago
Breaking Now

തരൂരിനെതിരെ ബിജെപി തേടുന്നത് മോഹന്‍ലാലിനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടന്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കുന്നതിന് ബിജെപി ശ്രമം. ഇക്കാര്യം ഒ.രാജഗോപാല്‍ എംഎല്‍എ സ്ഥിരീകരിച്ചു. മോഹന്‍ലാലിന് പൊതുകാര്യങ്ങളില്‍ താല്‍പര്യമുണ്ട്. ഇത്തവണ തിരുവനന്തപുരത്ത് ലാലിനെ മത്സരിപ്പിക്കുന്നതിന് പാര്‍ട്ടി ആലോചിക്കുന്നതായി രാജഗോപാല്‍ പറഞ്ഞു. തങ്ങളുടെ റഡാറിലാണ് ലാല്‍. തിരുവനന്തപുരത്തുകാരനായ താരത്തെ ബിജെപി നേതാക്കള്‍ ഇതിനകം സമീപിച്ചിട്ടുണ്ട്. ലാല്‍ പാര്‍ട്ടിയില്‍ അംഗമല്ല. അനുഭാവപൂര്‍ണമായ നിലപാടുള്ള താരം മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്‍ അദ്ദേഹം തീരുമാനം പറഞ്ഞിട്ടില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് താരം ശ്രീശാന്തായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി. അതേസമയം തിരുവനന്തപുരത്ത് ഇത്തവണ സിറ്റിംഗ് എംപി ശശി തരൂരിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിലെ ധാരണ. ശശി തരൂരിനെ മികച്ച ജനപിന്തുണയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.