CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 10 Seconds Ago
Breaking Now

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ കേരളം ഘടകം അയര്‍ലണ്ടില്‍ നിലവില്‍ വന്നു.ജീവിന്‍ ജോര്‍ജ്ജ് പ്രസിഡന്റ് ജെനറല്‍ സെക്രട്ടറി നിഥിന്‍ ടോമി

ബെല്‍ഫാസ്‌റ് :ഓള്‍ ഇന്ത്യാ കോണ്‍ഗസ് കമ്മിറ്റി(എഐസിസി) യുടെ ഔദ്യോഗിക പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ കേരള ഘടകം വര്‍ക്കിങ്ങ് കമ്മിറ്റി അയര്‍ലണ്ടില്‍ നിലവില്‍ വന്നു.കഴിഞ്ഞ ശനിയാഴ്ച ഡണ്‍മറി കമ്യൂണിറ്റി സെന്ററില്‍ വച്ച് കൂടിയ റിപ്പബ്ലിക് ദിന ആഘോഷചടങ്ങില്‍   പ്രസിഡന്റായി ജിവിന്‍ ജോര്‍ജിനേയും, വൈസ് പ്രസിഡന്റ് മാരായി ഡിറ്റോ ജോസിനേയും വിനീഷാ ആദര്‍ശിനേയും, ജനറല്‍ സെക്രട്ടറിയായി നിഥിന്‍ ടോമി വാലശേരി യേയും, ജോയിന്റ് സെക്രട്ടറിയായി ആദര്‍ശ് തിരുമല, ട്രഷറര്‍ ആയി സോബിന്‍ സിബിയേയും, കമ്മറ്റി മെമ്പര്‍മാരിയി ഡെറ്റി ആന്റണി, തരുണ്‍ ഒകിലോത്ത്, നിബു എബ്രഹാം, എബി എസ് ജോര്‍ജ്ജ്, ആന്‍സി എ ബി ജോര്‍ജ്ജിനേയും തിരഞ്ഞെടുത്തു.

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ വിജയം ഉറപ്പിക്കുവാനും അയര്‍ലന്‍ഡില്‍ ഇന്ധ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ശക്തമാക്കുവാനും കമ്മിറ്റി തീരുമാനിച്ചു.ഒരു നിശ്ചിത കാലയളവിനുള്ളില്‍ പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെ വര്‍ക്കിങ് കമ്മിറ്റിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ദേശീയ കമ്മിറ്റി പൂര്‍ണ്ണ പിന്തുണ 

പ്രഖ്യാപിച്ചു.ദേശീയ ഉപാധ്യക്ഷ ഗുര്‍മിന്‍ഡര്‍ രണ്‍ധാവ യോഗത്തിന് ആശംസയര്‍പ്പിച്ചു.വൈസ് പ്രസിഡന്റ് ഡിറ്റോ ജോസ് നന്ദി പ്രകാശിപ്പിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.