CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 30 Seconds Ago
Breaking Now

യു.എ.ഇ.യില്‍ പാപ്പയ്ക്ക് ഏഴ് പരിപാടികള്‍; തത്സമയം കാണാം 'ശാലോം വേള്‍ഡി'ല്‍

അബുദാബി: ചരിത്ര പ്രാധാന്യമേറെയുള്ള ഫ്രാന്‍സിസ് പാപ്പയുടെ യു.എ.ഇ സന്ദര്‍ശനപരിപാടികള്‍ തത്സമയം കാണാം ശാലോം വേള്‍ഡില്‍. മൂന്നുമുതല്‍ അഞ്ച്വരെ നീളുന്ന സന്ദര്‍ശനത്തില്‍ പ്രധാനമായും ഏഴ് പരിപാടികളാണ് പാപ്പക്കുള്ളത്. സഭാ തലവന്‍ ആദ്യമായി അറേബ്യന്‍ പെയ്ന്‍സുലയില്‍ എത്തുന്നു എന്നതാണ് ഈ പാപ്പ സന്ദര്‍ശനത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. പാപ്പയുടെ ഈ സന്ദര്‍ശനത്തെ വലിയ പ്രതീക്ഷയോടെയാണ് കത്തോലിക്ക സഭ കാത്തിരിക്കുന്നതും.

മൂന്നിന് റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് യാത്ര ആരംഭിക്കുന്ന പാപ്പ വൈകിട്ട് 7.00ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ എയര്‍പ്പോര്‍ട്ടില്‍ വിമാനമിറങ്ങും. തുടര്‍ന്ന് യു.എ.ഇ യുടെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങും. നാലിന് ഉച്ചയ്ക്ക് 12.00ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍ ഔദ്യോഗിക സ്വീകരണച്ചടങ്ങ്, ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ച, 12. 20ന് യു.എ.ഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സ്വകാര്യ കൂടിക്കാഴ്ച, വൈകിട്ട് 5.00ന് ഷെയ്ക്ക് സായേദിന്റെ പേരിലുള്ള അബുദാബിയിലെ മോസ്‌കില്‍ രാജ്യത്തെ ഇസ്ലാമിക കൗണ്‍സില്‍ നേതാക്കന്മാരുമായി കൂടിക്കാഴ്ച, 6.10ന് അബുദാബിയിലെ മതാന്തര സംവാദസംഗമത്തെ അഭിസംബോധനചെയ്യല്‍, അഞ്ചിന് രാവിലെ 9.15ന് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തില്‍ അബുദാബിയില്‍ സ്ഥിതിചെയ്യുന്ന ഭദ്രാസന ദൈവാലയ സന്ദര്‍ശനം, തുടര്‍ന്ന് 10.30ന് സായെദ് കായിക കേന്ദ്രത്തിലെ താല്‍ക്കാലിക വേദിയില്‍ പാപ്പയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയര്‍പ്പണം എന്നിങ്ങനെയാണ് ഏഴ് പ്രധാനപ്പെട്ട പരിപാടികളും ക്രമീകരിച്ചിരിക്കുന്നത്.

പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 35വരെ യു.എ.ഇ യില്‍ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എമിറേറ്റുകള്‍ ചേര്‍ന്ന യു.എ.ഇയിലെ ജനങ്ങളില്‍ 13% ക്രൈസ്തവര്‍ ഉണ്ടെന്നാണ് സെന്‍സസ് കണക്ക്. എമിറേറ്റ്‌സിലെ പൗരന്മാരായ കത്തോലിക്കര്‍ക്കൊപ്പം ജോലിക്കാരായെത്തിയ പ്രവാസി വിശ്വാസികളും തിരുക്കര്‍മങ്ങളില്‍ പങ്കാളികളാവുകയും ചെയ്യും.

'ശാലോം വേള്‍ഡി'ലൂടെ യു.എ.ഇ യില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ കാണാനുള്ള വിശദവിവരങ്ങള്‍ ചുവടെ കൊടുക്കുന്നു:

1, സ്മാര്‍ട് ടി.വികളിലൂടെയും ഇതര ടി.വി ഡിവൈസുകളിലൂടെയും തത്സമയ സംപ്രേക്ഷണം കാണാന്‍ സന്ദര്‍ശിക്കുക shalomworldtv.org/connectedtv

2, ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണിലൂടെയും ടാബ്ലെറ്റുകളിലൂടെ ലഭ്യമാകുന്നതിന് സന്ദര്‍ശിക്കുക shalomworldtv.org/mobileapps

3, തത്സമയം ദൃശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കുക shalomworldtv.org

4, സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ കാണാന്‍: ഫേസ്ബുക്ക് (facebook.com/shalomworld) ട്വിറ്റര്‍

(twitter.com/shalomworldtv),ഇന്‍സ്റ്റഗ്രാം(www.instagram.com/explore/tags/shalomworldtv)

( ആന്റണി  ജോസഫ് / ബെന്നി അഗസ്റ്റിന്‍ )

 




കൂടുതല്‍വാര്‍ത്തകള്‍.