CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 41 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ 6 മത് ശിവരാത്രി നൃത്തോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി ഈ മാസം 23 ന് ക്രോയിഡോണില്‍ വെച്ച് നടക്കും....

ലണ്ടന്‍ : യു കെ യിലെ പ്രമുഖകാലാകാരന്മാര്‍ക്കൊപ്പം യുവപ്രതിഭകളെയും അണിനിരത്തി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ  6 മത് ശിവരാത്രിനൃത്തോത്സവം ഈ മാസം 23 ന്   5 മണി മുതല്‍  ക്രോയിഡോണില്‍ നടക്കും. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ കുരുന്നുകളുടെ നൃത്തച്ചുവടുകളോടെ  ആരഭിക്കുന്ന നൃത്തോത്സവത്തില്‍ , യു കെ യിലെ പ്രമുഖ കലാകാരന്മാരോടൊപ്പം വളര്‍ന്നു വരുന്ന യുവതലമുറക്കും പ്രോത്സാഹനം നല്കുന്നതിനും അതോടൊപ്പം  നമ്മുടെ ക്ഷേത്രകലകളെ  ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്കി വളര്‍ത്തുന്നതിനും വേണ്ടിയാണ് ഓരോവര്‍ഷവും ശിവരാത്രീ നൃത്തോത്സവം  നടത്തപ്പെടുന്നത്.  

കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും നൃത്തോത്സവത്തിനു  നേതൃത്വം നല്കുന്നത് യു കെ യിലെ അനുഗ്രഹീദ കലാകാരി ശ്രീ ആശാ ഉണ്ണിത്താന്‍ ആണ്  

 ഈ കലാസന്ധ്യയിലേക്കു നല്ലവരായ എല്ലാ യു കെ മലയാളികളെയും ഭഗവദ്‌നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കും മുറി ഹരിദാസ് അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി....................

Asha Unnithan: 07889484066, Suresh Babu: 07828137478,     Subhash Sarkara: 07519135993, Jayakumar: 07515918523,

 

Geetha Hari: 07789776536, Diana Anilkumar: 07414553601

 

Venue Details: 731735, London Road, Thornton Heath, Croydon.  CR7 6AU

 




കൂടുതല്‍വാര്‍ത്തകള്‍.