CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 21 Seconds Ago
Breaking Now

മമ്മൂട്ടി ചിത്രം യാത്രയ്ക്ക് ഹൈക്കോടതി വിലക്ക്

മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം 'യാത്ര'യ്ക്ക് ഹൈക്കോടതി വിലക്ക്. മദ്രാസ് ഹൈക്കോടതിയാണ് യാത്രയുടെ റിലീസ് തടസ്സപ്പെടുത്തിയത്. റിലീസ് ചെയ്യാന്‍ അഞ്ച് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'യാത്ര'. ഫെബ്രുവരി 8 ന് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.മമ്മൂട്ടി നീണ്ട ഇടവേളക്ക് ശേഷം തെലുങ്കിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. 

ചിത്രത്തിന്റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്ന് വാദിച്ച് ചെന്നൈയിലെ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം.മുരുകനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആന്‍ഡ് ടെലിഫിഷന്‍ പ്രൊഡ്യൂസര്‍ ഗില്‍ഡില്‍ മുരുകന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തതാണെന്നും ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതി സ്വീകരിച്ച് തുടര്‍ നടപടിയായാണ് ജസ്റ്റിസ് എം സുന്ദര്‍ യാത്രയുടെ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്. 70എംഎം എന്റര്‍ടെയിന്‍മെന്റും ശിവ മേഘ ഫിലിം പ്രൊഡ്യൂസേഴ്‌സും ഗ്യൂബ് സിനിമ ടെക്‌നോളജീസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവര്‍ക്ക് മൂവര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി ആറിനാണ് കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കുക. 

 

 




കൂടുതല്‍വാര്‍ത്തകള്‍.