CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 44 Seconds Ago
Breaking Now

മോഹന്‍ലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി സുരേഷ് കുമാര്‍

നടന്‍ മോഹന്‍ലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സുഹൃത്തും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. മോഹന്‍ലാലിന് അത്തരമൊരു താത്പര്യമില്ലെന്നും മത്സരിക്കില്ലെന്ന് ഉറപ്പാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

മോഹന്‍ലാലിന് രാഷ്ട്രീയ നിലപാടുകളുണ്ടാകാം. എന്നാല്‍ അദ്ദേഹത്തിന് സിനിമയില്‍ തുടരാനാണ് താത്പര്യമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. 

രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങളെ കുറിച്ച് മോഹന്‍ലാലുമായി സംസാരിച്ചിരുന്നു. തത്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.  സിനിമയാണ് അദ്ദേഹത്തിന് എല്ലാം. അദ്ദേഹം സിനിമാ അഭിനയം തുടര്‍ന്നുകൊണ്ട് പോകുന്നതാണ് നല്ലതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.