CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 20 Seconds Ago
Breaking Now

ആദ്യം ജെല്ലിക്കെട്ടിനെ കുറിച്ച് പറ , എന്നിട്ടാകാം ശബരിമല വിഷയത്തില്‍ പ്രതികരണം ; വിജയ് സേതുപതിയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച നടന്‍ വിജയ് സേതുപതിയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം. വിജയ് സേതുപതിയോടുള്ള ബഹുമാനം ഇതോടെ നഷ്ടമായെന്ന് ചിലര്‍ പറയുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് കമന്റുകള്‍.

ആലപ്പുഴയില്‍ ചിത്രീകരണത്തിന് പോയപ്പോള്‍ ഞാന്‍ ഈയിടെ ഒരു ക്ഷേത്രത്തില്‍ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. അത് അവിടുത്തെ രീതിയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അത് വല്ലാതെ വേദനയുണ്ടാക്കി. ജാതി എന്നത് ഇപ്പോഴുമുണ്ട്. വിദ്യാഭ്യാസത്തിലൂടെയും പ്രണയ വിവാഹങ്ങളിലൂടെയും ഇതിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു,വിജയ് സേതുപതി പറഞ്ഞു.

ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പ്രശ്‌നങ്ങളിലും ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിഷയത്തിലുമുള്ള തന്റെ നിലപാടുകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിച്ചത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ജെല്ലിക്കെട്ടിനെ കുറിച്ച് ധൈര്യമുണ്ടെങ്കില്‍ സംസാരിക്കൂ, തമിഴ്‌നാട്ടിലെ ജാതി വിഷയങ്ങളില്‍ വേദന തോന്നിയില്ലേ എന്നിങ്ങനെ കമന്റുകളാണ് താഴെ വരുന്നത്. ചിലര്‍ പിന്തുണയ്ക്കുന്നുമുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.