CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 33 Seconds Ago
Breaking Now

മുടി മാത്രം മാറി ; അനുഷ്‌കയുടെ ' ഇരട്ട സഹോദരിയെ ' കണ്ടെത്തി സോഷ്യല്‍മീഡിയ

ഓസ്‌ട്രേലിയന്‍, ന്യൂസിലന്‍ഡ് പര്യടനങ്ങളില്‍ എത്തിയ ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലിക്കൊപ്പം അനുഷ്‌ക ശര്‍മ്മയും ഉണ്ടായിരുന്നു. കോലിയും അനുഷ്‌ക ശര്‍മ്മയും ഒന്നിച്ചുള്ള ഫോട്ടോകളും വൈറലായിരുന്നു. ഇപ്പോഴിതാ അനുഷ്!ക ശര്‍മ്മയ്!ക്ക് അമേരിക്കന്‍ ഗായിക ജൂലിയ മൈക്കിള്‍സുമായി സാമ്യമുണ്ടെന്ന് സോഷ്യല്‍മീഡിയ.

ജൂലിയ മൈക്കിള്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് അനുഷ്‌ക ശര്‍മ്മയുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ജുലിയയെ പോലെ മുടിക്ക് നിറം മാറ്റിയാല്‍ അനുഷ്‌ക ശര്‍മ്മയും കാണാന്‍ അതുപോലെയാകുമെന്നാണ് പറയുന്നത്. രണ്ടുപേരും ഇരട്ട സഹോദരിമാരെ പോലെയുണ്ടെന്ന് മറ്റ് ചില ആരാധകര്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.