Breaking Now

ബ്രിട്ടനിലേക്ക് ഈ ആഴ്ച എത്തുന്നത് വമ്പന്‍ കൊടുങ്കാറ്റ്; കനത്ത മഴയും, 70 എംപിഎച്ച് കാറ്റും വീശിയടിക്കും; കാലാവസ്ഥ പ്രവചനാതീതമാകുന്നു

വാലന്റൈന്‍ ദിനത്തില്‍ -16 സെല്‍ഷ്യസിലേക്ക് താപനില താഴുമെന്ന മുന്നറിയിപ്പുമുണ്ട്

ബ്രിട്ടനെ പിടിച്ചുകുലുക്കാന്‍ ഈ ആഴ്ച കൊടുങ്കാറ്റ് വീശിയെത്തുന്നു. കനത്ത മഴയും, മണിക്കൂറില്‍ 70 മൈല്‍ വേഗതയുള്ള കാറ്റുമാണ് രാജ്യത്ത് ആഞ്ഞടിക്കുക. അറ്റ്‌ലാന്റിക്കില്‍ നിന്നുമുള്ള കുറഞ്ഞ സമ്മര്‍ദമാണ് രാജ്യത്ത് ഉടനീളം കാറ്റ് എത്തിക്കുന്നത്. ഇതോടെ ആഴ്ചയില്‍ കാലാവസ്ഥ പ്രവചനാതീതമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

മൂന്ന് സോണുകളായി തിരിച്ചാണ് ബ്രിട്ടനിലെ കാലാവസ്ഥ പ്രതികരിക്കുക. നോര്‍ത്ത് വെസ്റ്റില്‍ ചെറിയ തോതിലുള്ള മഴ പ്രതീക്ഷിക്കുമ്പോള്‍ സൗത്ത് ഈസ്റ്റില്‍ ശക്തമായ മഴ പെയ്യും. സൗത്ത് വെസ്റ്റേണ്‍ ഭാഗങ്ങളില്‍ താരതമ്യേന വെളിച്ചമുള്ള അവസ്ഥയാകും. വെള്ളിയാഴ്ചയാണ് കൊടുങ്കാറ്റ് ഏറ്റവും ശക്തിയാര്‍ജ്ജിക്കുക. ആഴ്ചാവസാനം കാര്യങ്ങള്‍ കുഴപ്പത്തിലേക്ക് എത്തിക്കാന്‍ കൊടുങ്കാറ്റിന് സാധിക്കുമെന്നാണ് മുന്നറിയിപ്പ്. 

വെസ്റ്റേണ്‍ സ്‌കോട്ട്‌ലണ്ടില്‍ ശൈത്യകാല മഴയ്ക്കാണ് സാധ്യത. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മേഘങ്ങളും, മഴയും കൂടുതല്‍ വിപുലമാകും. ഇതിന് ശേഷം ശൈത്യം സാധാരണ നിലയിലേക്ക് മടങ്ങും. സൗത്ത് വെസ്റ്റില്‍ 11 സെല്‍ഷ്യസ് വരെയും, സൗത്ത് ഈസ്റ്റിലും, മിഡ്‌ലാന്‍ഡ്‌സിലും 9 സെല്‍ഷ്യസിലേക്കും, സ്‌കോട്ട്‌ലണ്ടില്‍ 6 സെല്‍ഷ്യസിലേക്കും താപനില മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. 

വാലന്റൈന്‍ ദിനത്തില്‍ -16 സെല്‍ഷ്യസിലേക്ക് താപനില താഴുമെന്ന മുന്നറിയിപ്പുമുണ്ട്. ഫെബ്രുവരി 14ന് ഒന്‍പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും തണുപ്പുള്ള ദിനമായി ഇത് മാറുമെന്നാണ് പ്രതീക്ഷ.




കൂടുതല്‍വാര്‍ത്തകള്‍.