Breaking Now

ബ്രിസ്‌കയ്ക്കു നവ നേതൃത്വം ; ടോം ജേക്കബ് പ്രസിഡന്റ്, ഷാജി വർക്കി സെക്രട്രറി. 2019 ലെ പ്രധാന പരിപാടികളുടെ ലിസ്റ്റ് റെഡി.

ബ്രിസ്റ്റോള്‍ : ഒത്തൊരുമ കൊണ്ടും ജനപ്രാധിനിത്യം കൊണ്ടും ശ്രദ്ധേയമായ ബ്രിസ്‌ക എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടയുന്ന ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസ്സോസിയേഷന് പുതിയ നേതൃത്വമായി . പ്രസിഡന്റ് മാനുവല്‍ മാത്യു വിന്റെ അധ്യക്ഷതയില്‍ നടന്ന നിലവിലുള്ള കമ്മറ്റി യോഗത്തിനുശേഷമാണ് പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നത് . ബ്രിസ്‌റ്റോളിലെ വിവിധ പ്രാദേശിക അസ്സോസിയേഷനുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവരും ,മറ്റു അസോസിയേഷനുകളില്‍ അംഗത്വമില്ലാത്തവരുടെ പ്രതിനിധിയും ഉള്‍പ്പെടുന്ന 23 അംഗ കമ്മറ്റിയില്‍ നിന്നും പ്രസിഡന്റായി ടോം ജേക്കബ് , ജനറല്‍ സെക്രട്ടറിയായി ഷാജി വര്‍ക്കി , ട്രഷററായി ജീവന്‍ തോമസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു . ബെന്നി കുടിലില്‍ ( വൈസ് പ്രസിഡന്റ് ), സജി മാത്യു ( ജോയിന്റ് സെക്രട്ടറി ),തോംസണ്‍ വര്‍ഗീസ് ( ജോയിന്റ് ട്രഷറര്‍ ), സന്തോഷ് ജേക്കബ് പുത്തേട്ട് ,ജയ് ചെറിയാന്‍ ( ആര്‍ട്‌സ് സെക്രട്ടറിമാര്‍ ), ജോര്‍ജ് തോമസ് ( റെജി മണിയാലില്‍ ), ജോബിറ്റ് തോമസ് ( സ്‌പോര്‍ട്‌സ് സെക്രട്ടറിമാര്‍ ) എന്നിവരാണ് മറ്റു ഭാരവാഹികള്‍ . മനോജ് മാത്യു കുറുമ്പനാടം , റോണി ജെ മാണി ,സുനില്‍ തോമസ് , ബോബി സൈമണ്‍ ,സാംസണ്‍ സാമുവേല്‍, പി.ഐ.ജോസഫ് ,ബിജു പപ്പാറില്‍,റെജി തോമസ് ,ജോസ് കാപ്പില്‍,രാജേഷ് നായര്‍ എന്നിവരും ഉള്‍പ്പെടുന്നതാണ് പുതിയ കമ്മിറ്റി . തെരെഞ്ഞെടുപ്പുനുശേഷം പ്രസിഡന്റ് മാനുവല്‍ മാത്യു , ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി , ട്രെഷറര്‍ ബിജു എബ്രഹാം , ആര്‍ട്‌സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍, വെല്‍ഫെയര്‍ ഓഫീസര്‍ ജോജി മാത്യു  എന്നിവര്‍ ചേര്‍ന്ന് ബ്രിസ്‌ക ഫയലുകളും ആസ്തിവകകളും പുതിയ കമ്മറ്റിക്ക് ഔദ്യോഗികമായി കൈമാറി .

തുടര്‍ന്ന് ടോം ജേക്കബ് ന്റെ അധ്യക്ഷതയില്‍ പുതിയ കമ്മറ്റിയുടെ പ്രഥമ യോഗം ചേര്‍ന്ന് 2019  വര്‍ഷത്തേക്കുള്ള ബ്രിസ്‌കയുടെ പ്രധാന പരിപാടികളുടെ ലിസ്റ്റ് തയ്യാറാക്കി . ബ്രിസ്‌ക അംഗങ്ങള്‍ സകാര്യാര്‍ത്ഥം അവധിയും മറ്റു ക്രമീകരണങ്ങളും നടത്തുന്നതിനായി പരിപാടികളുടെ നിശ്ചിത തിയ്യതികളും തീരുമാനിച്ചു . ഇതനുസരിച്ചു ആദ്യത്തെ പ്രധാന പരിപാടിയായ ' സര്‍ഗോത്സവം ' ഏപ്രില്‍ 13 ശനിയാഴ്ച സൗത്തമേഡ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 18 നു ഈസ്റ്റേണ്‍ ലഷെര്‍ സെന്ററിലും ഫാമിലി ബാര്‍ബിക്യൂവും സ്‌പോര്‍ട്‌സ് ഡേ ജൂലൈ  13 നു    സ്റ്റെപ്പില്‍ഹില്‍ പേജ് പാര്‍ക്കിലും ആണ് ക്രമീകരിക്കുന്നത് . ഓണാഘോഷത്തിന്റെ തുടക്കമായുള്ള 'ഓണം ഗെയിംസ് ' ഓഗസ്റ്റ് 31 നാണു .അന്നേദിവസം  സൗത്തമേട് കമ്മ്യൂണിറ്റി സെന്ററില്‍   നാടന്‍ കളികള്‍ ഉള്‍പെടെടുന്ന  വിവിധ തരം മത്സരങ്ങള്‍ അരങ്ങേറും . ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് അത്യുത്സാഹമേവുന്ന ഓണം സദ്യയും കലാപരിപാടികളും സെപ്റ്റംബര്‍ 21 ശനിയാഴ്ച ഗ്രീന്‍വേ സെന്ററില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 9 വരെയാണ് . 

ഒരു പുതിയതുടക്കമെന്ന നിലയില്‍ മുന്‍വര്‍ഷങ്ങളിലെ പരിപാടികള്‍ക്കുപരിയായി ഈ വര്‍ഷം ബ്രിസ്‌റ്റോളിലെ വിവിധ സ്ഥലങ്ങളില്‍ ' കുടുംബ വിനോദ സായാഹ്നങ്ങള്‍ ' സംഘടിപ്പിക്കും . വളരെ ലളിതവും എന്നാല്‍ പ്രയോജനപ്രദവുമായ പ്രസ്തുത പ്രോഗ്രറമ്മിന്റെ ആരംഭം കുറിക്കുന്നത് ഫിഷ്‌പോണ്ടിലും , സൗത്തമേഡ് ലുമാണ് . മാര്‍ച്ച് 9 നു ഫിഷ്‌പോന്‍ഡ്‌സ് സെന്റ് ജോസഫ്'സ് ഹാളിലും മെയ് 4 നു സൗത്തമേട് കമ്മ്യൂണിറ്റി സെന്ററിലും നടക്കുന്ന പ്രസ്തുത കുടുംബവിനോദ സായാഹ്നങ്ങള്‍ ഏവര്‍ക്കും നവ്യാനുഭവമേകുമെന്നു കമ്മറ്റി പ്രതീക്ഷിക്കുന്നു .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.