Breaking Now

ജെറമി കോര്‍ബിന്‍ തന്റെ പുതിയ കാമുകിയെ സുഹൃത്തുക്കള്‍ക്ക് കാണിച്ച് കൊടുത്ത രീതി കേട്ടാല്‍ ഞെട്ടും; സുഹൃത്തുക്കളെ കിടപ്പുമുറിയിലേക്ക് ആനയിച്ചത് ഡയാന്‍ ആബട്ട് കിടക്കയില്‍ നഗ്നയായി കിടക്കുമ്പോള്‍; ലേബര്‍ നേതാവിന്റെ സ്‌ഫോടകാത്മകമായ ജീവിതകഥ

സുഹൃത്തുക്കളായിരുന്ന കീത്ത് വെനെസ്, സ്റ്റീവ് ഹള്‍ എന്നിവരെയാണ് ജെറമി കോര്‍ബിന്‍ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തിയത്

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി അഭിഷിക്തനാകാമെന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്റെ സ്വപ്‌നം. പക്ഷെ ആ തീപ്പൊരി നേതാവിന്റെ പഴയ കാലത്തെ കഥകളാണ് ഇപ്പോള്‍ രാജ്യത്തെ ഞെട്ടിച്ച് പുറത്തുവരുന്നത്. ലേബര്‍ പാര്‍ട്ടിയിലെ വലംകൈയും, മുന്‍നിര നേതാവുമായ ഡയാന്‍ ആബട്ടിനെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയ രീതിയാണ് ബ്രിട്ടനിലെ മുതിര്‍ന്ന ഇന്‍വെസ്റ്റിഗേറ്റീവ് എഴുത്തുകാരന്‍ നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. തന്റെ ആദ്യ ഭാര്യ ജെയിന്‍ ചാപ്മാന്‍ കോര്‍ബിനെ ഉപേക്ഷിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ആബട്ടിനെ കാമുകിയായി സ്വീകരിച്ചത്. 

സുഹൃത്തുക്കളായിരുന്ന കീത്ത് വെനെസ്, സ്റ്റീവ് ഹള്‍ എന്നിവരെയാണ് ജെറമി കോര്‍ബിന്‍ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തിയത്. കൗണ്‍സില്‍ എസ്റ്റേറ്റില്‍ ലീഫ്‌ലെറ്റുകള്‍ വിതരണം ചെയ്യവെയാണ് ഇവര്‍ക്ക് കൂടുതല്‍ നോട്ടീസുകള്‍ ആവശ്യമായി വന്നത്. ഇതോടെ സുഹൃത്തുക്കളെ കൂട്ടി കോര്‍ബിന്‍ തന്റെ വീട്ടിലേക്ക് കാറോടിച്ചെത്തി. ഫഌറ്റില്‍ എത്തിയ സുഹൃത്തുക്കളെ ഞെട്ടിച്ച് കൊണ്ട് കോര്‍ബിന്റെ കട്ടിലില്‍ ഒരു സ്ത്രീ നഗ്നയായി കിടന്നിരുന്നു. ഇതാണ് തന്റെ പുതിയ കാമുകി, കോര്‍ബിന്‍ പ്രഖ്യാപിച്ചു. ആബട്ടിനെ സുഹൃത്തുക്കളെ കാണിക്കുകയായിരുന്നു നേതാവിന്റെ ലക്ഷ്യമെന്ന് വെനെസ് ഓര്‍മ്മിക്കുന്നു. 

തങ്ങള്‍ മുറിയില്‍ എത്തിയപ്പോള്‍ ആബട്ട് ഞെട്ടിപ്പോയി. ഉടന്‍ തന്നെ ഡ്യൂവറ്റില്‍ ഇവര്‍ ശരീരം പൊതിഞ്ഞു. 1953-ല്‍ ജമൈക്കന്‍ കുടിയേറ്റക്കാര്‍ക്ക് പിറന്ന ആബട്ട് ലണ്ടന്‍ ഗ്രാമര്‍ സ്‌കൂള്‍ പഠനത്തിന് ശേഷം കേംബ്രിഡ്ജില്‍ എത്തി. ന്യൂഹാം കോളേജില്‍ എത്തുന്ന ആദ്യത്തെ കറുത്ത വിദ്യര്‍ത്ഥിനിയെന്ന നിലയില്‍ കടുപ്പമേറിയ സാമൂഹിക ജീവിതം അനുഭവിച്ച ആബട്ട് ശക്തയായ ഇടതുപക്ഷക്കാരിയായി വളര്‍ന്നു. ആബട്ടുമായുള്ള ബന്ധമാണ് ജെയിന്‍ ചാപ്മാന് ഭാവിയില്‍ ലേബര്‍ നേതാവുമായുള്ള അടുപ്പത്തിനുള്ള സാധ്യത തകര്‍ത്തതെന്നും പുസ്തകം പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.