Breaking Now

താന്‍ അഭിനയിച്ചതില്‍ ഏറെ ആശങ്കപ്പെടുത്തിയ കഥാപാത്രം പൃഥ്വിരാജിന്റെ അമ്മ വേഷം ; ലെന

താന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ തന്നെ ഏറെ ആശങ്കപ്പെടുത്തിയത് എന്ന് നിന്റെ മൊയ്തീനിലെ പൃഥ്വിരാജിന്റെ അമ്മ വേഷമായിരുന്നുവെന്ന് ലെന. ഒരു ചാനല്‍ പരിപാടിയിലാണ് ലെന ഇക്കാര്യം വ്യക്തമക്കിയത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയില്‍ ഡയറക്ടര്‍ വിമല്‍ എന്റടുത്ത് വന്നിട്ട് ഇന്ന ക്യാരക്ടറാണ്.പാത്തുമ്മ എന്നാണ് ക്യാരക്ടറിന്റെ പേര്, പൃഥ്വിരാജിന്റെ അമ്മയാണ് എന്നു പറഞ്ഞു. അപ്പോ ഞാന്‍ ചോദിച്ചു ഞാനും പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഞാന്‍ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നതെന്ന് ചോദിച്ചു. അല്ല ഇത് നിങ്ങള് ചെയ്‌തേ പറ്റൂ എന്ന് പറഞ്ഞു. അപ്പോ ഓട്ടോമാറ്റിക്കലി നമ്മള്‍ ആലോചിക്കുമല്ലോ?

എന്താ ഇപ്പോ ചെയ്യേണ്ടത്. ഡയറക്ടര്‍ വിമലാണെങ്കില്‍ വാശി പിടിച്ചിരിക്കയാണ്. ഇല്ല നിങ്ങളെ പറ്റൂ, ഈ ക്യാരക്ടര്‍ നിങ്ങളാണ് ചെയ്യേണ്ടത്'.പൃഥ്വിരാജിന്റെ അമ്മയുടെ ക്യാരക്ടര്‍ ചെയ്ത് അത് ആള്‍ക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റണ്ടേ? അത് ആദ്യം എനിക്കുള്‍ക്കൊള്ളാന്‍ പറ്റണോല്ലോ?' ലെന വ്യക്തമാക്കി.

ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.