Breaking Now

മകളുടെ വിവാഹത്തിന് പേരക്കുട്ടികള്‍ക്കൊപ്പം നൃത്തം വച്ച് രജനികാന്ത്

രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്തിന്റെ പ്രീ വെഡ്ഡിങ് റിസപ്ഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ വരന്‍. ഫെബ്രുവരി 11 ന് ചെന്നൈയിലെ നക്ഷത്ര ഹോട്ടല്‍ ദി ലീല പാലസില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്

രജനികാന്തിന്റെയും വണങ്കാമുടിയുടെയും കുടുംബങ്ങള്‍ മാത്രം ഒത്തുച്ചേര്‍ന്നുളള പ്രീ വെഡ്ഡിങ് പാര്‍ട്ടിയില്‍ തലൈവന്‍ പേരക്കുട്ടികള്‍ക്കൊപ്പം നൃത്തമാടിയത് സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മുത്തുവിലെ ഒരുവന്‍ ഒരുവന്‍മുതലാളി എന്ന ഹിറ്റ് ഗാനത്തിനാണ് രജനി ചുവടു വച്ചത്. ഐശ്വര്യയുടെയും ധനുഷിന്റെയും മക്കളായ യാത്രയും ലിംഗയും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലെ മകനായ വേദ് കൃഷ്ണയും ഒത്ത് നൃത്തമാടുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

 




കൂടുതല്‍വാര്‍ത്തകള്‍.