Breaking Now

ഒറ്റപ്പെടുത്താനുള്ള നീക്കം കുടുംബ പ്രശ്‌നമാക്കി മാറ്റുന്നു ; പിന്നില്‍ ബിജെപിയുടെ സമ്മര്‍ദ്ദമെന്ന് കനക ദുര്‍ഗ്ഗ

തങ്ങളെ കൂടാതെ മൂന്നുപേര്‍ കൂടി ശബരിമലയില്‍ ദര്‍ശനം നടത്തിയതായി വ്യക്തിപരമായി അറിയാമെന്ന് ബിന്ദുവും പറഞ്ഞു

കനക ദുര്‍ഗയെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ കുടുംബ പ്രശ്‌നമാക്കി മാറ്റാനാണ് ശ്രമമെന്ന് ബിന്ദുവും കനക ദുര്‍ഗയും. ബിജെപിയും ചില സംഘടനകളും പിറകില്‍ നിന്ന് ഇളയ സഹോദരനെ ഉപയോഗിച്ച് ഇതുവരെ നടന്നതെല്ലാം കുടുംബ പ്രശ്‌നമാക്കി മാറ്റാനാണ് ശ്രമമിക്കുന്നതെന്നും അവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഒറ്റപ്പെടുത്തി മലപ്പുറത്ത് നിന്ന് തന്നെ ഓടിക്കാനാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് മുമ്പ് കുടുംബത്തില്‍ ഒരു പ്രശ്‌നവുമില്ല. അതിന് ശേഷമാണ് ബിജെപിയുടെ സമ്മര്‍ദ്ദത്താല്‍ പ്രശ്‌നമുണ്ടായതെന്ന് കനകദുര്‍ഗ്ഗ പറഞ്ഞു.

ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ്. ചിലര്‍ ഉന്തിതള്ളി അയച്ചതാണെന്നും താന്‍ പോലും കനകദുര്‍ഗയെ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് വ്യാജ പ്രചാരണമെന്നും ബിന്ദു പറഞ്ഞു.

വീട്ടിലേക്ക് കയറ്റില്ലെന്നതും ഒരുമിച്ച് ജീവിക്കില്ലെന്നതും ഭര്‍ത്താവിന്റെ നിലപാടല്ലെന്നും കനക ദുര്‍ഗ പറഞ്ഞു. കുട്ടികളെ കാണാനും പഴയ ജീവിതത്തിലേക്ക് മടങ്ങാനും സഹായിക്കാന്‍ കേരളത്തിലെ മുഴുവന്‍ പുരോഗമന ശക്തികളും മുന്നോട്ട് വരണമെന്നും ഇരുവരും ആവശ്യപ്പെട്ടു. തങ്ങളെ കൂടാതെ മൂന്നുപേര്‍ കൂടി ശബരിമലയില്‍ ദര്‍ശനം നടത്തിയതായി വ്യക്തിപരമായി അറിയാമെന്ന് ബിന്ദുവും പറഞ്ഞു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ചാനലുകള്‍ക്കെതിരേയും കുട്ടിയെ വിട്ടുകിട്ടാനും നിയമ നടപടി സ്വീകരിക്കുമെന്ന് കനകദുര്‍ഗ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.