Breaking Now

ഗര്‍ഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി ; പിന്നീട് പോലീസില്‍ കീഴടങ്ങി

അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു പ്രിയങ്ക.

ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം ഒരു രാത്രി കിടന്നുറങ്ങി. പുലര്‍ച്ചെ ഭര്‍ത്താവ് പോലീസിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഒമേര്‍ഗ താലൂക്ക് സ്വദേശിയായ വിനോദ് ധന്‍സിങ് പവാര്‍ ഭാര്യ പ്രിയങ്ക റാത്തോഡുമായി വ്യാഴാഴ്ച രാത്രി വാക്കുതര്‍ക്കമുണ്ടായി. ദേഷ്യത്തില്‍ ഭാര്യയെ കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മുറും പോലീസ് സ്‌റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞു കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി.

അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു പ്രിയങ്ക. 9 മാസം മുമ്പാണ് കുഴല്‍ക്കിണര്‍ കമ്മീഷന്‍ ഏജന്റായ വിനോദും തുല്‍ജപൂരിലെ ആശുപത്രി നഴ്‌സായ പ്രിയങ്കയും വിവാഹിതരായത്. മാതാപിതാക്കളില്‍ നിന്ന് കൂടുതല്‍ പണം വാങ്ങണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കലഹിക്കുമായിരുന്നു. കൊലക്കേസ് രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.