Breaking Now

രാജ്യത്ത് ഏറ്റവും അധികം കാലം സസ്‌പെന്‍ഷനിലായ ഡിജിപിയായി ജേക്കബ് തോമസ്

വിവാദ പ്രസംഗവും ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്

ഡിജിപി ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടി ഒരു വര്‍ഷത്തിലധികമായിട്ടും പിണറായി സര്‍ക്കാര്‍ തുടരുന്നു. രാജ്യത്ത് ഏറ്റവുമധികം കാലം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡിജിപിമാരുടെ ഗണത്തില്‍ അദ്ദേഹം ഇടംപിടിച്ചു. ഒന്നരവര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. 

വിവാദ പ്രസംഗവും ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്.സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയാണു സസ്‌പെന്‍ഷനിലേക്കു നയിച്ചത്. 

തുടര്‍ന്ന ആറു മാസത്തിന് ശേഷം ജേക്കബ് തോമസിന്റെ ആത്മകഥയായ 'സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടി വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. മൂന്നാമത്തെ സസ്‌പെന്‍ഷന്‍ ഡ്രെഡ്ജര്‍ അഴിമതി അന്വേഷണത്തിന്റെ പേരിലാണ്. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് തുടര്‍ച്ചയായി ലഭിക്കുന്ന സസ്‌പെന്‍ഷനുകള്‍ക്കെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.