യുപിയില്‍ തനിച്ച് മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ വിമര്‍ശിച്ച് എസ് പി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രംഗത്ത്. ബിജെപിയെ പരാജയപ്പെടുത്തുന്നതിനാണ് എസ്പി-ബിഎസ്പി സഖ്യം ലക്ഷ്യമിടുന്നത്. തങ്ങളുടെ സഖ്യത്തില്‍ കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കായി രണ്ട് സീറ്റ് നീക്കി വച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ സഹായിക്കുന്ന തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. പുതിയ ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചത് ഇതിന്റെ തെളിവാണ്. സജീവമായി മത്സരിച്ച് പാര്‍ട്ടിയെ വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത് ദോഷം ചെയ്യും. യു പിയില്‍ 80 സീറ്റില്‍ രണ്ട് എണ്ണം കോണ്‍ഗ്രസിനായി നല്‍കിയിരുന്നു. കൂടുതല്‍ സീറ്റുകള്‍ ഇല്ലാത്തത് കൊണ്ട് മാത്രമാണ് രണ്ട് സീറ്റ് നല്‍കിയത്. ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും കൂടുതല്‍ സീറ്റുകള്‍ അവര്‍ക്കും നല്‍കുമായിരുന്നു. സജീവരാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധി വരുന്നതിനെ അഖിലേഷ് സ്വാഗതം ചെയ്തു. ഇപ്പോഴുള്ള രാഷ്ട്രീയത്തിന് മാറ്റം വരുത്താന്‍ പുതിയ ആളുകളുടെ വരവിലൂടെ കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്പി ബിഎസ്പി സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താന്‍ ഇരുപാര്‍ട്ടികളും നേരത്തെ വിസമ്മതിച്ചിരുന്നു. അമേത്തിയിലും റായ്ബലേറിയിലും കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ലെന്നാണ് ഇരുകക്ഷികളും തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മണ്ഡലങ്ങളാണിത്. സഖ്യത്തില്‍ ഇടം നേടാന്‍ സാധിക്കാതെ വന്നതോടെ എല്ലാ സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം യുപി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നടപ്പാക്കിയത്. ഇതിലുള്ള അതൃപ്തിയാണ് അഖിലേഷ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്.