CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 38 Minutes 14 Seconds Ago
Breaking Now

925 രൂപയ്ക്ക് മോതിരം വാങ്ങി ; വിറ്റപ്പോള്‍ കിട്ടിയത് ആറു കോടി

ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് യുവതിയെ തേടിയാണ് ഭാഗ്യമെത്തിയത്.

33 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്തയില്‍ നിന്നും വില പേശി നിസാര വിലയ്ക്ക് സ്വന്തമാക്കിയ ഒരു മോതിരം ഇന്ന് വില്‍ക്കാനെത്തിയ യുവതി ഞെട്ടിപ്പോയി. 925 രൂയ്ക്ക് വാങ്ങിയ മോതിരത്തിന് മതിപ്പുവില 6.08 കോടി രൂപ. ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് യുവതിയെ തേടിയാണ് ഭാഗ്യമെത്തിയത്.

മോതിരത്തിലെ വജ്രത്തിന്റെ തിളക്കം കണ്ടാണ് പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ചന്തയില്‍ നിന്ന് ഡെബ്ര ഗോര്‍ഡ വില പേശി വാങ്ങുന്നത്. അന്ന് പത്തു പൗണ്ട് അമ്മയാണ് നല്‍കിയത്. അടുത്തിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആഭരണങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. ജ്വല്ലറിയിലെത്തി പരിശോധിച്ചപ്പോള്‍ അത് 25.27 കാരറ്റ് വജ്ര മോതിരമാണെന്ന് മനസിലാകുന്നത്. ഒടുവില്‍ ലേലത്തിലൂടെ മോതിരം വിറ്റുപോയി.

അപ്രതീക്ഷിത ഭാഗ്യത്തില്‍ അമ്പരന്നിരിക്കുകയാണ് യുവതി. എന്നാല്‍ വില കുറവില്‍ ഈ മോതിരം എങ്ങനെ വില്‍പ്പനയ്‌ക്കെത്തിയെന്നാണ് കുടുംബത്തെ അതിശയിപ്പിക്കുന്നത് .

 

 




കൂടുതല്‍വാര്‍ത്തകള്‍.