CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 21 Seconds Ago
Breaking Now

9 വയസ്സുകാരനെ പീഡിപ്പിച്ച കേസ് ; 36 കാരിയായ യുവതിയ്‌ക്കെതിരെ പോലീസ് കേസെടുത്തു

കഴിഞ്ഞയാഴ്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഒമ്പതുവയസ്സു മാത്രമുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവതിക്കെതിരെ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. 36 കാരിയായ യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞയാഴ്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

ഇവര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി പോലീസിന് കൈമാറുകയുമായിരുന്നു. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ പോലീസ് കേസെടുത്തത്. ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും അത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

കുട്ടിയുടെ വീടിനുസമീപം തന്നെ താമസിക്കുന്ന ബന്ധുവാണ് പ്രതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.