CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes 40 Seconds Ago
Breaking Now

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ഹോംസ് ആക്ട് വരുന്നു; തണുത്തുറഞ്ഞ, പൂപ്പല്‍ പിടിച്ച വീടുകള്‍ നല്‍കുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിനെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കാം

ലാന്‍ഡ്‌ലോര്‍ഡ് അസോസിയേഷന്‍ നിലവില്‍ അനുശാസിക്കുന്ന രീതി പ്രകാരം അപകടകരമായ പ്രശ്‌നങ്ങള്‍ 24 മണിക്കൂറില്‍ പരിഹരിക്കണം

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ഹോംസ് (ഫിറ്റ്‌നസ് ഫോര്‍ ഹ്യൂമന്‍ ഹാബിറ്റേഷന്‍) ആക്ട് മാര്‍ച്ച് 20-ന് പ്രാബല്യത്തില്‍ വരും. തണുപ്പ് പിടിച്ച, പൂപ്പല്‍ കയറിയ വീടുകളാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് താമസിക്കാന്‍ നല്‍കുന്നതെങ്കില്‍ പുതിയ നിയമപ്രകാരം വാടകക്കാര്‍ക്ക് ഇവര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസിന് പോകാം. ഹോംസ് ആക്ട് നിലവില്‍ വരുന്നതോടെ ഇംഗ്ലണ്ടിലും, വെയില്‍സിലും നിഷ്‌കര്‍ഷിക്കപ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് പുലര്‍ത്താത്ത വീട്ടുടമകളെ കോടതി കയറ്റാനാണ് വാടകക്കാര്‍ക്ക് അവസരം ലഭിക്കുന്നത്. 

ഹോംലെസ് ചാരിറ്റിയായ ഷെല്‍റ്റര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം ഏകദേശം ഒരു മില്ല്യണ്‍ വാടക വീടുകള്‍ താമസിക്കുന്നവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും സാരമായ അപകടഭീഷണി ഉയര്‍ത്തുന്നവയാണ്. 2.5 മില്ല്യണ്‍ ജനങ്ങള്‍ ഈ അവസ്ഥയില്‍ നിശബ്ദമായി ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പുതിയ നിയമം വരുന്നതോടെ ലാന്‍ഡ്‌ലോര്‍ഡ്‌സിന് റിപ്പയറിംഗും, പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയും വാടകക്കാരെ താമസിപ്പിക്കാന്‍ കഴിയില്ലെന്നാണ് പ്രതീക്ഷ. 

പ്രൈവറ്റ്, സോഷ്യല്‍ റെന്റേഴ്‌സിന്റെ ശബ്ദം കേള്‍ക്കാന്‍ ബില്‍ അവസരമൊരുക്കുമെന്ന് ഷെല്‍റ്റര്‍ പറഞ്ഞു. സുരക്ഷിതമല്ലാത്ത, വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ പാര്‍പ്പിക്കാന്‍ ശ്രമിക്കുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിനെ ഇതുവഴി കോടതി കയറ്റാം. ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തം പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ കഴിയുമെന്നും ഷെല്‍റ്റര്‍ ചൂണ്ടിക്കാണിക്കുന്നു. ഏഴ് വര്‍ഷത്തില്‍ താഴെ ടെനന്‍സി പിരീഡുള്ളവര്‍ക്കാണ് ഇതിനുള്ള അവകാശം ലഭിക്കുക. 

ലാന്‍ഡ്‌ലോര്‍ഡ് അസോസിയേഷന്‍ നിലവില്‍ അനുശാസിക്കുന്ന രീതി പ്രകാരം അപകടകരമായ പ്രശ്‌നങ്ങള്‍ 24 മണിക്കൂറില്‍ പരിഹരിക്കണം. അടിയന്തരമല്ലാത്ത റിപ്പയറുകള്‍ മൂന്ന് ദിവസം മുതല്‍ 28 ദിവസം വരെ ഉപയോഗിക്കാം. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഇതിന് വ്യത്യസ്ത നിയമങ്ങളാണ്.  




കൂടുതല്‍വാര്‍ത്തകള്‍.