CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 2 Minutes 1 Seconds Ago
Breaking Now

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പള്ളികമ്മിറ്റിയുടെ പ്രസിഡന്റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വാര്‍ത്ത പുറത്ത് വന്നതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും ഷെഫീക് അല്‍ ഖാസിമിയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്. പീഡനത്തിനിരയായ ഇരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.