CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 3 Seconds Ago
Breaking Now

2019 ലോകകപ്പിന് ശേഷം എംഎസ് ധോണി ക്രിക്കറ്റിനോട് വിടപറയുമോ? മുഖ്യ സെലക്ടര്‍ക്ക് പറയാനുള്ളത് ഇതാണ്

ധോണിയുടെ ബാറ്റ് നിശബ്ദമാകുന്ന പ്രശ്‌നമില്ലെന്നാണ് മുഖ്യ സെലക്ടറുടെ നിലപാട്.

എംഎസ് ധോണി ഫോം ഔട്ടിലായാല്‍ ടീമില്‍ നിന്നും പുറത്താക്കണം എന്ന് ആക്രോശിച്ചവര്‍ക്കുള്ള മറുപടിയെന്നോണമാണ് ഓസീസ്, ന്യൂസിലാന്‍ഡ് പര്യടനം കഴിഞ്ഞ് താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇന്ത്യന്‍ ടീം ലോകകപ്പിന് ഒരുങ്ങുമ്പോള്‍ ധോണി ഇല്ലാതൊരു ടീമിനെക്കുറിച്ച് ഇപ്പോള്‍ ആര്‍ക്കും ചിന്തിക്കാനും കഴിയാത്ത അവസ്ഥയാണ്. മുഖ്യ കോച്ചും, ക്യാപ്റ്റനും, സഹതാരങ്ങളും ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് കഴിഞ്ഞു. 

2019 ലോകകപ്പ് ധോണിയുടെ അവസാനത്തേതാകുമെന്നാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഇതിന് ശേഷം മുന്‍ ക്യാപ്റ്റന്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പടിയിറങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് വ്യക്തമാകുന്നത്. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും ആരംഭിച്ചിട്ടില്ലെന്നാണ് പ്രസാദ് പറയുന്നത്. 

'ഇത്തരമൊരു ചര്‍ച്ചയും നടന്നിട്ടില്ല. സുപ്രധാനമായ ഒരു ടൂര്‍ണമെന്റിന് മുന്നോടിയായി ഇത്തരത്തില്‍ കളിക്കാരുടെ ശ്രദ്ധ തിരിക്കുന്നത് ബുദ്ധിപരമല്ല. എല്ലാ ഊര്‍ജ്ജവും ലോകകപ്പിനുള്ള ഒരുക്കത്തിനായാണ് ഉപയോഗിക്കേണ്ടത്', എംഎസ്‌കെ വ്യക്തമാക്കി. 

ധോണിയുടെ ബാറ്റ് നിശബ്ദമാകുന്ന പ്രശ്‌നമില്ലെന്നാണ് മുഖ്യ സെലക്ടറുടെ നിലപാട്. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുംതോറും ഇത് മികവുറ്റതാകും. അതുകൊണ്ട് ഐപിഎല്‍ വലിയ അവസരം തന്നെയാണ് ബാക്കിവെയ്ക്കുന്നത്. ലോകകപ്പിന് മുന്‍പ് ധോണി ഐപിഎല്‍ കളിക്കും. 16 മത്സരങ്ങള്‍ വരെ മുന്‍ ക്യാപ്റ്റന്‍ കളിച്ചേക്കാം. ഇത് ഫോം തുടര്‍ച്ചയ്ക്ക് സഹായിക്കും, എംഎസ്‌കെ പ്രസാദ് അഭിപ്രായപ്പെട്ടു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.