CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 17 Minutes 48 Seconds Ago
Breaking Now

ഇതാണോ എന്‍എച്ച്എസിന്റെ ലോകോത്തര ആരോഗ്യ സേവനം? കഴിഞ്ഞ വര്‍ഷം എല്ലൊടിഞ്ഞതിന് ചികിത്സ തേടിയ രോഗികള്‍ക്ക് വീണ്ടും സര്‍ജറി നേരിടേണ്ടി വരും; ഒടിഞ്ഞ എല്ല് ശരിപ്പെടുത്താന്‍ ഘടിപ്പിച്ച മെറ്റല്‍ പ്ലേറ്റുകള്‍ മാറിപ്പോയി; ദേശീയ തലത്തില്‍ പുനഃപ്പരിശോധന പ്രഖ്യാപിച്ച് എന്‍എച്ച്എസ്

കൈത്തണ്ട്, തുടയെല്ല്, അപ്പര്‍ ആം ബോണ്‍, ഷിന്‍ ബോണ്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് ഇംഗ്ലണ്ടിലെ 141 എന്‍എച്ച്എസ് ട്രസ്റ്റുകളിലും സര്‍ജറി നടന്നിട്ടുണ്ടെന്നാണ് കണക്ക്

എന്‍എച്ച്എസ് ലോകത്തിലെ മുന്‍നിര ആരോഗ്യ സേവനം സൗജന്യമായി ലഭ്യമാക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്. സേവനം സൗജന്യമാകുമ്പോള്‍ പലവിധ കുറവുകള്‍ ഉണ്ടാകുമെന്നതാണ് പൊതുവെയുള്ള രീതി. എന്‍എച്ച്എസിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് ആയിരക്കണക്കിന് രോഗികളെ രണ്ടാമതൊരു അനാവശ്യ സര്‍ജറിയിലേക്ക് തള്ളിവിടുന്നതായുള്ള പ്രഖ്യാപനം വ്യക്തമാക്കുന്നത്. എല്ല് ഒടിഞ്ഞതിന് ചികിത്സ തേടിയ രോഗികള്‍ക്കാണ് തെറ്റായ ഇനം മെറ്റല്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച് തിരിച്ചയച്ചത്. ഇത് കണ്ടെത്തിയതോടെ നീക്കം ചെയ്യാനാണ് വീണ്ടും സര്‍ജറി നേരിടേണ്ട അവസ്ഥയിലെത്തിയത്. 

കഴിഞ്ഞ വര്‍ഷം കൈയിലെയും, കാലിലെയും നീളമുള്ള എല്ലുകള്‍ പൊട്ടിയതിന് പ്ലേറ്റുകള്‍ ഘടിപ്പിച്ച 5500 രോഗികളുടെ എക്‌സ്‌റേ പുനഃപ്പരിശോധിക്കാനാണ് ഹോസ്പിറ്റലുകള്‍ക്ക് ഉത്തരവ് നല്‍കിയത്. ഒരു ട്രസ്റ്റിലെ ഏഴ് രോഗികള്‍ക്കാണ് എല്ലുകള്‍ വീണ്ടും വളര്‍ന്നുവരാനുള്ള കട്ടിയുള്ള പ്ലേറ്റുകള്‍ക്ക് പകരം കട്ടി കുറഞ്ഞ പ്ലേറ്റുകള്‍ ഘടിപ്പിച്ചതായി കണ്ടെത്തിയത്. ഇതോടെയാണ് ദേശീയ തലത്തില്‍ റിവ്യൂ നടത്താന്‍ എന്‍എച്ച്എസും, ബ്രിട്ടീഷ് ഓര്‍ത്തോപീഡിക് അസോസിയേഷനും പ്രഖ്യാപിച്ചത്. രണ്ട് കേസുകളില്‍ രോഗികള്‍ വീഴുകയും പ്ലേറ്റുകള്‍ വളഞ്ഞ് പോകുകയും ചെയ്തു. ഇവരുടെ പരുക്ക് ശരിപ്പെടുത്താന്‍ വീണ്ടും സര്‍ജറി നടത്തേണ്ടിയും വന്നു. 

ഓപ്പറേഷന് ശേഷമുള്ള ഫിസിയോതെറാപ്പി ചെയ്യുന്നതിനിടെയാണ് പ്ലേറ്റ് കുഴപ്പമുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ മറ്റൊരു രോഗിക്ക് വീണ്ടും സര്‍ജറി നല്‍കിയത്. ഒരു സര്‍നല്ല ഈ ഓപ്പറേഷനുകള്‍ നയിച്ചത് എന്നതിനാലാണ് തെറ്റ് രാജ്യവ്യാപകമായി സംഭവിച്ചെന്ന് ആശങ്ക പടരുന്നത്. കൈത്തണ്ട്, തുടയെല്ല്, അപ്പര്‍ ആം ബോണ്‍, ഷിന്‍ ബോണ്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് ഇംഗ്ലണ്ടിലെ 141 എന്‍എച്ച്എസ് ട്രസ്റ്റുകളിലും സര്‍ജറി നടന്നിട്ടുണ്ടെന്നാണ് കണക്ക്. മെയ് മാസത്തിനുള്ളില്‍ രോഗികളുടെ എക്‌സ്‌റേ പരിശോധിച്ച് ആര്‍ക്കൊക്കെ തെറ്റായ പ്ലേറ്റ് ഘടിപ്പിച്ചെന്ന് കണ്ടെത്താനാണ് നീക്കം. 

ഇങ്ങനെ കണ്ടെത്തുന്ന രോഗികള്‍ക്ക് വീണ്ടും ചികിത്സ നേരിടേണ്ടി വരും. അടുത്തിടെ ഡിസൈനില്‍ വരുത്തിയ വ്യത്യാസം മൂലം റീകണ്‍സ്ട്രക്ഷന്‍ പ്ലേറ്റും, ഡൈനാമിക് കംപ്രഷന്‍ പ്ലേറ്റും ഒരുപോലെ തോന്നുന്നതാണ് പ്രശ്‌നമായതെനവ്‌നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.