CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 57 Seconds Ago
Breaking Now

110000 കെയറര്‍ പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു ,ബ്രിട്ടന് 15 കൊല്ലത്തിനുള്ളില്‍ ആറര ലക്ഷം കെയറര്‍മാരെ വേണം

2035 ഓടെ കെയര്‍ ഹോമുകളിലേക്ക് ആറര ലക്ഷം കെയറര്‍മാരെ നിയമിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്.

പ്രായമായവരുടെ എണ്ണം ഏറി വരികയാണ്. ബ്രിട്ടനില്‍ കെയര്‍ ഹോമുകളില്‍ പരിചരണം വേണ്ടവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. 2035 ഓടെ കെയര്‍ ഹോമുകളിലേക്ക് ആറര ലക്ഷം കെയറര്‍മാരെ നിയമിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്.

അഡല്‍റ്റ് സോഷ്യല്‍കെയര്‍ രംഗത്ത് നിലവില്‍ 110000 ഒഴിവുകളുണ്ട്. ഈ ഒഴിവുകള്‍ നകത്താന്‍ ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ശ്രമമുണ്ട്. സോഷ്യല്‍ കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പേരെ തത്പരരാക്കുന്ന എവരി ഡേ ഈസ് ഡിഫറന്റ് എന്ന പദ്ധതി ആ രീതിയിലൊന്നാണ് . കെയറര്‍ രംഗത്തെ സാധ്യതകളും അതിന്റെ സാമൂഹികമായ പ്രാധാന്യവും ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

14.5 ലക്ഷം വരുന്നവരാണ് നിലവില്‍ സോഷ്യല്‍ കെയര്‍ രംഗത്തുള്ളത്. 2035 ആകുന്നതോടെ ആറര ലക്ഷം അധികം തസ്തിക കൂടി ഈ രംഗത്ത് ആവശ്യമായി വരും. അപ്പോഴേക്കും അഡല്‍റ്റ് സോഷ്യല്‍ കെയര്‍ എന്ന ജോലിയോടുള്ള വിമുഖത മാറ്റിയെടുക്കാനും പദ്ധതികള്‍ നടന്നുവരികയാണ്.

വയോജനങ്ങളെ പരിചരിക്കാന്‍ ആത്മാര്‍ത്ഥമായ ജോലി ആവശ്യമാണെന്നും ഇതിന് തലമുറകളെ വാര്‍ത്തെടുക്കേണ്ടതുണ്ടെന്നും ക്ഷേമകാര്യസഹമന്ത്രി കരോളിന്‍ ഡിനനേജ് പറഞ്ഞു. കുറഞ്ഞ ശമ്പളം ജോലിയില്‍ നിന്ന് കൂടുതല്‍ പേരെ അകറ്റി നിര്‍ത്തുന്നുവെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവും ജനറല്‍ സെക്രട്ടറിയുമായ ഡെയിം ഡോണ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.