CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 58 Minutes 26 Seconds Ago
Breaking Now

വായില്‍ തുണി തിരുകി കയറ്റിയിരുന്നു ; കെട്ടി താഴ്ത്തിയ കല്ലിന് 40 കിലോ ഭാരം ; യുവതിയുടേത് കൊലപാതകം

ഒഴുകിയെത്തിയതാണെന്നാണ് കരുതുന്നത്. രണ്ടുദിവസം പഴക്കമുണ്ട്.

പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. 30 വയസ്സു തോന്നുന്ന ഇതര സംസ്ഥാന യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മൃതദേഹത്തിന്റെ വായില്‍ തുണി തിരുകി കയറ്റിയ നിലയിലായിരുന്നു. കൊലപാതകമെന്നാണ് നിഗമനം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയില്‍ തള്ളിയതാകാം. രാവിലെ 9 മണിയോടെ മൃതദേഹം കരയ്ക്ക് എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

ആലുവ യുസി കോളേജിന് സമീപം പെരിയാറില്‍ നിന്ന് കുളിക്കാനെത്തിയ വൈദീക വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്. പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് കെട്ടി കല്ലിലും കൂട്ടി കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. ഒഴുകിയെത്തിയതാണെന്നാണ് കരുതുന്നത്. രണ്ടുദിവസം പഴക്കമുണ്ട്. ട്രാക്ക് സ്യൂട്ടും നീല ബനിയനുമാണ് വേഷം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.