CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 5 Minutes 49 Seconds Ago
Breaking Now

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി കത്തിച്ച് ഒരമ്മ; കുടുക്കിയത് ഹാന്‍ഡ്ബാഗിലെ അവശിഷ്ടങ്ങള്‍

കുട്ടിയുമായി നടന്ന് പോകവെ തന്നെ ഒരാള്‍ മര്‍ദ്ദിച്ച് നിലത്തുവീഴ്ത്തുകയും കുട്ടിയുമായി കടക്കുകയുമായിരുന്നുവെന്ന് ഗ്രൈനര്‍ പോലീസിനോട് പറഞ്ഞിരുന്നു.

മകളെ കാണാതായെന്ന് പരാതി നല്‍കിയ അമ്മ കൊലപാതകം നടത്തിയതിന് പിടിയില്‍. പിഞ്ചുകുഞ്ഞിനെ ഈ അമ്മ കൊലപ്പെടുത്തി, ശരീരം വെട്ടിനുറുക്കി കത്തി ചാമ്പലാക്കിയെന്നാണ് കണ്ടെത്തല്‍. പോലീസിനോട് കുട്ടിയെ കാണാതായെന്ന് പരാതിപ്പെട്ട ശേഷമായിരുന്നു കുടുങ്ങിയത്. 24കാരി നാകിര ഗ്രൈനറിനെയാണ് ന്യൂ ജഴ്‌സി പോലീസ് കൊലപാതകത്തിന് പിടികൂടിയത്. ഇവരുടെ ഹാന്‍ഡ്ബാഗില്‍ നിന്നും കുട്ടിയുടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് കുരുങ്ങിയത്. 

ശനിയാഴ്ചയാണ് പാറ്റേഴ്‌സണ് സമീപത്തെ കുടുംബവീട്ടിലെ ഷെഡില്‍ വെച്ചിരുന്ന ബാഗുകളില്‍ 23 മാസം പ്രായമുള്ള ഡാനിയല്‍ ജൂനിയറിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം ഇവിടെ വെച്ച് കത്തിച്ച് ചാമ്പലാക്കിയ നിലയിലായിരുന്നു, കൊലപാതകം, കുട്ടിയുടെ പരിപാലനം അപകടത്തിലാക്കല്‍, മനുഷ്യശരീരം വെട്ടിനുറുക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയത്. 

സെല്‍ഫി ഭ്രാന്തിയായ ഇവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കുട്ടിയുമായി നടന്ന് പോകവെ തന്നെ ഒരാള്‍ മര്‍ദ്ദിച്ച് നിലത്തുവീഴ്ത്തുകയും കുട്ടിയുമായി കടക്കുകയുമായിരുന്നുവെന്ന് ഗ്രൈനര്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അക്രമത്തിന്റെ കൂടുതല്‍ വിവരങ്ങളോ അക്രമി ഏത് ദിശയിലേക്ക് പോയെന്നോ ഇവര്‍ക്ക് വിവരം നല്‍കാന്‍ കഴിഞ്ഞില്ല. 

അമ്മയുടെ വാക്കുകളില്‍ സ്ഥിരതയില്ലായ്മ ശ്രദ്ധിച്ച പോലീസ് ഇവരെ തുടര്‍ച്ചയായി ചോദ്യം ചെയ്തു. കൂടാതെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ശരീരാവശിഷ്ടങ്ങളും ലഭിച്ചു. ന്യൂ ജഴ്‌സി സ്‌റ്റേറ്റ് പോലീസ് നടത്തിയ നുണപരിശോധനയിലും ഇവര്‍ പരാജയപ്പെട്ടതോടെയാണ് കഥ പൊളിഞ്ഞത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.