CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 41 Seconds Ago
Breaking Now

തെലുങ്കില്‍ താരമാകാന്‍ വിജയ് സേതുപതി

വിജയ് സേതുപതി മറ്റ് ഭാഷകളിലും താരമാകാനുള്ള ഒരുക്കത്തില്‍. മലയാളത്തില്‍ ജയറാമിനൊപ്പം നായക തുല്യ കഥാപാത്രത്തെ അവതരിപ്പിച്ചാണ് വിജയ് സേതുപതി മോളിവുഡിലേക്കെത്തുന്നത്. അതേസമയം തെലുങ്കില്‍ ചിരഞ്ജീവിക്കൊപ്പമാണ് വിജയ് സേതുപതിയുടെ അരങ്ങേറ്റം. 

'സൈ നരസിംഹ റെഡ്ഢി' എന്ന പീരീഡ് ഡ്രാമയിലാണ് ഇരുവരും ഒന്നിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനി ആയ നരസിംഹ റെഡ്ഢി ആയി ചിരഞ്ജീവിയാണ് എത്തുന്നത്. ആദ്യ സ്വാതന്ത്ര്യ സമര കലാപം നടന്ന 1857 നും പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബ്രിട്ടീഷുകാര്‍ക്ക് എതിരെ പട നയിച്ച പോരാളിയാണ് നരസിംഹ റെഡ്ഢി. സുരീന്ദര്‍ റെഡ്ഢി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ തമന്നയും നാനിയും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 

ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ രാം ചരനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം. അമിതാഭ് ബച്ചനും ചിത്രത്തിലുണ്ട്. കോടികളാണ് ചിത്രത്തിനായി മുടക്കുന്നത്. വന്‍ മുതല്‍ മുടക്കില്‍ യുദ്ധ രംഗങ്ങള്‍ വരെ ചിത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. കേവലം 8 മിനിറ്റ് ദൈര്‍ഘ്യമുള്ള ആക്ഷന്‍ രംഗത്തിനായി ചെലവഴിക്കുന്നത് 54 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.