CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes 2 Seconds Ago
Breaking Now

പൃഥ്വിരാജ് പത്തുവര്‍ഷം മുമ്പ് പറഞ്ഞത് ഇപ്പോ സംഭവിക്കുന്നു ; മിടുക്കനെന്ന് സോഷ്യല്‍മീഡിയ

നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍.. പൃഥ്വിരാജ് സിനിമയുടെ എല്ലാം മേഖലകളിലേക്കും വളര്‍ന്നു കഴിഞ്ഞു. സോണി പിക്‌ച്ചേഴ്‌സിനൊപ്പം ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന നയന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തി. ആദ്യ സംവിധാന സംരഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു. ഇതിലേയ്ക്ക് ഒരു സുപ്രപ്രഭാതത്തില്‍ വന്നെത്തിയതല്ല പൃഥ്വി. വര്‍ഷങ്ങള്‍ക്കു മുമ്പേ ലക്ഷ്യം വെച്ച കാര്യങ്ങള്‍ ഇന്ന് നിറവേറ്റിക്കാണിയ്ക്കുകയാണ്.

പത്ത് വര്‍ങ്ങള്‍ക്ക് മുമ്പ് നേരെ ചൊവ്വേ എന്ന പരിപാടിയില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇന്ന് ചെയ്തു കാണിക്കുന്നവയ്ക്കായ് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നേ പൃഥ്വി തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. പൃഥ്വി അന്ന് പറഞ്ഞ കാര്യം 'അടുത്തിടയ്ക്ക് എന്റെ സുഹൃത്ത് അഭിഷേക് ബച്ചന്‍ എന്നോട് പറഞ്ഞു. നിന്റെ കരിയറിലെ ഏറ്റവും വലിയ ഗുണമെന്നു പറയുന്നത്, നീ ഒരു മുപ്പത് വയസ്സാകുമ്പോള്‍ എണ്‍പതോ തൊണ്ണൂറോ സിനിമകളുടെ എക്‌സ്പീരിയന്‍സ് ഉള്ള ഒരു ആക്ടറായിരിക്കും. മുപ്പത് വയസാകുമ്പോഴാണ് പല അഭിനേതാക്കളും തങ്ങളുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഈ വലിയൊരു എക്‌സ്പീരിയന്‍സിന്റെ പിന്തുണയില്‍ നിന്റെ ലൈഫ് റീസ്റ്റാര്‍ട്ട് ചെയ്യാം. അത് ഒരു നല്ല ചിന്തയാണ്. പത്ത് വര്‍ഷം കഴിഞ്ഞ് ഈ നൂറ് ചിത്രങ്ങളുടെ എക്‌സപീരിയന്‍സ് വെച്ച് ഒരു അഴിച്ചു പണി നടത്താം.'

അങ്ങനെ റീസ്റ്റാര്‍ട്ട് ചെയ്യുകയാണെങ്കില്‍ എനിക്ക് ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. എന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമകളില്‍ ഞാന്‍ മാത്രമല്ല അഭിനയിക്കുക. എനിക്ക് വലിയൊരു ലാഭമൊന്നും കിട്ടിയില്ലെങ്കിലും മുടക്കു മുതല്‍ തിരിച്ചു കിട്ടിയാല്‍ ചിന്തിപ്പിക്കുന്ന തരത്തിലുള്ള സിനിമകള്‍ എന്റെ പേരില്‍ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലേക്കും പോകും. സംവിധാനമാണ് സിനിമയുടെ ഒരു ഹൈ പോയിന്റ് അതിലേക്ക് എത്തിച്ചേരുക എന്നത് എന്റെ വലിയ സ്വപ്നമാണ്. അഭിനയത്തോടല്ല എന്റെ അഭിനിവേശം, എന്റെ അഭിനിവേശം സിനിമയോടാണ്.' പൃഥ്വി പറഞ്ഞ ഇക്കാര്യമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആത്മസമര്‍പ്പണത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.

 




കൂടുതല്‍വാര്‍ത്തകള്‍.