CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 29 Minutes 27 Seconds Ago
Breaking Now

കരാര്‍ ഇല്ലാത്ത ബ്രക്‌സിറ്റ് ദുരന്തപൂര്‍ണ്ണമാകുമെന്ന മുന്നറിയിപ്പുമായി ഫോര്‍ഡ്; കാര്‍ വമ്പന്‍മാര്‍ യുകെയില്‍ നിന്നും നിര്‍മ്മാണം പുറത്തേക്ക് മാറ്റുമെന്ന് ആശങ്ക; പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കി

കോമണ്‍സില്‍ എംപിമാരുടെ വോട്ടിംഗ് നേരിടാന്‍ ഒരുങ്ങുന്ന തെരേസ മേയ്ക്ക് ഈ വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല

യൂറോപ്യന്‍ യൂണിയനില്‍ നിന്നും കരാര്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ നെഞ്ചുംവിരിച്ച് ഇറങ്ങിപ്പോരണം എന്നാണ് ബ്രക്‌സിറ്റ് അനുകൂലികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അങ്ങനെ ധൈര്യം കാണിച്ചാല്‍ ബ്രിട്ടന്‍ അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് മുന്നറിയിപ്പുകള്‍. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡാണ് ഈ അബദ്ധം കാണിക്കരുതെന്ന് പ്രധാനമന്ത്രിയെ നേരില്‍ വിളിച്ച് അറിയിച്ചത്. കരാറില്ലാതെ പുറത്തിറങ്ങുന്നത് ദുരന്തമാകുമെന്നാണ് ഫോര്‍ഡിന്റെ മുന്നറിയിപ്പ്. യുകെയില്‍ നിന്നും കാര്‍ നിര്‍മ്മാണം പുറത്തേക്ക് മാറ്റാന്‍ കമ്പനി പദ്ധതിയിടുന്നതായുളള വാര്‍ത്തകള്‍ക്കിടെയാണ് മുന്നറിയിപ്പ്. 

മാര്‍ച്ച് 29ന് ബ്രക്‌സിറ്റ് സമയപരിധിയില്‍ കാര്യങ്ങള്‍ അന്തിമതീരുമാനത്തില്‍ എത്തിച്ചേരുമ്പോള്‍ കരാര്‍ നേടാതെ പുറത്തുവരുന്നത് ആശങ്കകള്‍ക്ക് കാരണമാകുന്നതിന് ഇടെയാണ് കമ്പനി ഈ ശബ്ദത്തിന് ശക്തി പകരുന്നത്. വെസ്റ്റ്മിനിസ്റ്ററും, ബ്രസല്‍സും തമ്മിലുള്ള ചര്‍ച്ചകള്‍ കൂട്ടക്കുഴപ്പത്തില്‍ എത്തിനില്‍ക്കുന്നതിനാല്‍ കരാര്‍ നേടാന്‍ കഴിയുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. ബിസിനസ്സ് നേതൃത്വങ്ങളുമായി ഫോണില്‍ സംസാരിക്കവെയാണ് ഫോര്‍ഡ് യുകെയില്‍ നിന്നും പിന്‍മാറാന്‍ ഒരുങ്ങുന്നതായി വിവരം ലഭിക്കുന്നത്. 

ആശങ്കകള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന മേഖലയാണ് കാര്‍ വ്യവസായം. പല സ്ഥാപനങ്ങളും തൊഴിലവസരങ്ങളും, നിര്‍മ്മാണ പദ്ധതികളും വെട്ടിച്ചുരുക്കുകയാണ്. തങ്ങളുടെ എക്‌സ്-ട്രെയില്‍ കാര്‍ സണ്ടര്‍ലാന്‍ഡില്‍ നിര്‍മ്മിക്കില്ലെന്ന് നിസാന്‍ കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ യുകെയില്‍ 4500 തൊഴിലുകള്‍ വെട്ടിച്ചുരുക്കുമെന്നും പ്രഖ്യാപിച്ചു. ഫോര്‍ഡ് ആയിരം തൊഴിലുകള്‍ റദ്ദാക്കുമ്പോള്‍ പ്രധാനമായും ബാധിക്കുന്നത് അവരുടെ ബ്രിഡ്ജ്എന്‍ഡ് എഞ്ചിന്‍ പ്ലാന്റിലുള്ള തൊഴിലാളികളെയാകും. കോമണ്‍സില്‍ എംപിമാരുടെ വോട്ടിംഗ് നേരിടാന്‍ ഒരുങ്ങുന്ന തെരേസ മേയ്ക്ക് ഈ വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. 

കാര്‍ വ്യവസായത്തിന് അനുകൂലമായ പാക്കേജ് ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇതിന്റെ വിശദവിവരങ്ങള്‍ ലഭ്യമല്ല. 




കൂടുതല്‍വാര്‍ത്തകള്‍.