CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 58 Seconds Ago
Breaking Now

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര കേസ് ; രാജകുടുംബാംഗങ്ങള്‍ സാധാരണ പൗരര്‍ മാത്രമെന്ന് സര്‍ക്കാര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്

തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ സാധാരണ പൗരര്‍ മാത്രമാണെന്നും അവര്‍ക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക അവകാശമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാജകുടുംബത്തിന് ട്രസ്റ്റിസ്ഥാനം നല്‍കിയത് താല്‍ക്കാലിക സംവിധാനമെന്ന നിലയ്ക്കാണെന്നും ജസ്റ്റിസ് മുമ്പാകെ സര്‍ക്കാര്‍ വാദിച്ചു. വ്യാഴാഴ്ചയും വാദം തുടരും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. രാജകുടുംബത്തിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ഭരണത്തിന് അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്ന നിര്‍ദ്ദേശം രാജ കുടുംബാംഗമായ ഇപ്പോഴത്തെ ട്രസ്റ്റി രാമവര്‍മ്മ ചൊവ്വാഴ്ച മുന്നോട്ട് വച്ചിരുന്നു. ഒരു സമിതി വേണമെന്നാണ് ആവശ്യം.

എന്നാല്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജകുടുംബത്തിന്റെ വാദത്തെ എതിര്‍ത്തു. രാജ കുടുംബാംഗങ്ങള്‍ക്കും സാധാരണ പൗരര്‍ക്കുമുള്ളതുപോലുള്ള അവകാശങ്ങള്‍ മാത്രമാണ് ഉള്ളതെന്നും സര്‍ക്കാര്‍ വാദിച്ചു. വ്യാഴാഴ്ചയും വാദം തുടരും.




കൂടുതല്‍വാര്‍ത്തകള്‍.