CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 31 Seconds Ago
Breaking Now

മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിന് മേല്‍ പൊലീസ് ബലാത്സംഗക്കേസ് ചുമത്തി ; പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയതില്‍ പീഡനം തെളിഞ്ഞു

ഇതിനിടെ തിരുവനന്തപുരം തൊളിക്കോട് പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതിയായ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിരുന്നു

തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിന് മേല്‍ പൊലീസ് ബലാത്സംഗക്കേസ് ചുമത്തി. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയില്‍ പീഡനം തെളിഞ്ഞതോടെയാണ് ബലാത്സംഗക്കേസ് ചുമത്തിയത്.

ഇതിനിടെ തിരുവനന്തപുരം തൊളിക്കോട് പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതിയായ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിരുന്നു. താന്‍ നിരപരാധിയാണെന്നും സിപിഎമ്മുകാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കയാണെന്നും ഷഫീഖ് അല്‍ ഖാസിമി ജാമ്യേപക്ഷയില്‍ ആരോപിക്കുന്നു. എസ്ഡിപിഐയുടെ വേദിയില്‍ സംസാരിച്ചതിനാണ് സിപിഎമ്മുകാര്‍ തന്നെ വേട്ടയാടുന്നതെന്നാണ് ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്. 

പീഡനക്കേസില്‍ ഷെഫീക്ക് അല്‍ ഖാസിമിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇമാം പീഡിപ്പിച്ചെന്ന് തന്നെയാണ് പെണ്‍കുട്ടിയുടെ മൊഴി. വനിത സിഐയുടെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വ്വമെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാന്‍ പൊലീസ് അനുമതി തേടിയിട്ടുണ്ട്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നേരത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.